നടി അനുശ്രീ കടുത്ത ദുഖത്തിലെന്ന് റിപ്പോര്‍ട്ടുകള്‍. ഭയത്തിന്റെയും കണ്ണുനീരിന്റെയും ഒരാഴ്ചയിലൂടെയാണ് താന്‍ കടന്നുപോയതെന്നും ഒരു കുറിപ്പില്‍ അനുശ്രീ വെളിപ്പെടുത്തുകയും ചെയ്തിരുന്നു.
അനുശ്രീയുടെ ദുഖം ആരാധകരെ തെല്ലൊന്നുമല്ല ആശങ്കയിലാഴ്ത്തിയത്. മനസ്സുവിഷമിപ്പിക്കുന്ന എന്തോ ഒന്ന് അനുശ്രീക്കു സംഭവിച്ചെന്നും മുറിവുണങ്ങി നടി എത്രയും വേഗം സന്തോഷത്തോടെ തിരിച്ചുവരട്ടെയെന്നുമാണ് ആരാധകരുടെ കമന്റുകള്‍.
ഭയം നിറഞ്ഞ ദിനങ്ങള്‍ കടന്നുപോയെന്നും പുതിയ തുടക്കത്തിനുള്ള സമയമായെന്നും സമൂഹമാധ്യമ കുറിപ്പിലൂടെ നടി വെളിപ്പെടുത്തിയിരുന്നു. ഏറെ സങ്കടവും ഒറ്റപ്പെടലും തോന്നിയ ഒരാഴ്ചയെക്കുറിച്ചാണ് അനുശ്രീ തുറന്നു പറഞ്ഞത്. ഒരുപാട് സ്‌നേഹിക്കുന്ന കുടുംബത്തിനും പിന്തുണച്ച സുഹൃത്തുക്കള്‍ക്കും വേണ്ടി സന്തോഷമായി മുന്നോട്ട് പോകാനാണ് തീരുമാനമെന്നും ഇനി ഒരിക്കലും ദുഃഖിക്കില്ലെന്നും താരം പറയുന്നുണ്ട്.
ഈ കടങ്കഥ പരിഹരിക്കാന്‍ ഞാന്‍ ആകാംക്ഷയോടെ കാത്തിരിക്കുകയായിരുന്നു, പക്ഷേ ഇത് ഒരിക്കലും മാറില്ലെന്ന് എനിക്കുറപ്പായി, അതിനാല്‍ ഞാന്‍ മുന്നോട്ടു തന്നെ പോകാന്‍ തീരുമാനിക്കുകയാണ്. കാരണം ആഘോഷിക്കാന്‍ എനിക്കൊരു ലോകം തന്നെ കാത്തിരിക്കുന്നു. സ്‌നേഹിക്കാന്‍ ഒരു കുടുംബവും പിന്തുണയ്ക്കാന്‍ കുറെയേറെ സുഹൃത്തുക്കളുമുണ്ട്. സുന്ദരമായ ഒരു ജീവിതം എന്നെ കാത്തിരിക്കുന്നു അതിനാല്‍ ഇനി മുതല്‍ ഈ ദുഃഖത്തിലേക്ക് ഞാന്‍ തിരിഞ്ഞു നോക്കില്ല. നടി പോസ്റ്റില്‍ വെളിപ്പെടുത്തുന്നു.