Monday, December 23, 2024

HomeMain Storyഅരിസോണയില്‍ അമ്മയോടിച്ച കാറിനടിയില്‍പെട്ട് 13 മാസം പ്രായമുള്ള മകള്‍ മരിച്ചു

അരിസോണയില്‍ അമ്മയോടിച്ച കാറിനടിയില്‍പെട്ട് 13 മാസം പ്രായമുള്ള മകള്‍ മരിച്ചു

spot_img
spot_img

അരിസോണ: യു.എസില്‍ അമ്മയോടിച്ച കാറിനടിയില്‍ പെട്ട് 13 മാസം പ്രായമുള്ള പെണ്‍കുഞ്ഞ് മരിച്ചു. കഴിഞ്ഞ വ്യാഴാഴ്ച യു.എസ് സംസ്ഥാനമായ അരിസോണയിലാണ് ദാരുണ സംഭവം. അമ്മയായ ജഫ്രിയ തോണ്‍ബര്‍ഗ് തന്നെ വിവരം പൊലീസിനെ അറിയിച്ചത്.

വീടിന് സമീപം നിര്‍ത്തിയിട്ടിരുന്ന കാര്‍ യുവതി മുന്നോട്ടെടുക്കുന്നതിനിടെ അബദ്ധത്തില്‍ കുഞ്ഞ് വണ്ടിയുടെ അടിയില്‍പ്പെടുകയായിരുന്നു.

മകളെ സുരക്ഷിതമായി കാറിന്റെ സീറ്റിലിരുത്തി എന്നാണ് താന്‍ കരുതിയതെന്ന് ജഫ്രിയ പൊലീസിനോട് പറഞ്ഞു. വാഹനം മുന്നോട്ടെടുക്കുന്നതിനിടെയായിരുന്നു അപകടമെന്നും മൊഴി നല്‍കി. ഗുരുതരമായി പരിക്കേറ്റ കുഞ്ഞിനെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

കുഞ്ഞിന്റെ മരണവുമായി ബന്ധപ്പെട്ട് അമ്മക്കെതിരെ കേസെടു?ത്തിട്ടു?ണ്ടോ എന്ന കാര്യം വ്യക്തമല്ല. സൈറ റോസ് തോയമിങ് എന്നാണ് കുഞ്ഞിന്റെ പേര്. കടന്നു?പോകുന്ന എല്ലാവര്‍ക്കും പുഞ്ചിരി സമ്മാനിക്കുന്ന കുഞ്ഞായിരുന്നു സൈറയെന്ന് കുട്ടിയുടെ അമ്മാവന്‍ അനുസ്മരണ കുറിപ്പില്‍ എഴുതി. 2022 മേയ് 16നാണ് സൈറ ജനിച്ചത്. ഈ ചുരുങ്ങിയ കാലയളവിനുള്ളില്‍ അവള്‍ എല്ലാവരുടെയും ഹൃദയം കവര്‍ന്നതായും അദ്ദേഹം കുറിച്ചു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments