ഇന്ത്യയുടെ മൂന്നാം ചാന്ദ്രദൗത്യമായ ചന്ദ്രയാൻ-3 വിക്ഷേപണം നടത്തി. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്‌പേസ് സെന്ററില്‍ നിന്ന് ഉച്ചയ്‌ക്ക് 2.35നാണ് മൂന്നാം ചാന്ദ്രദൗത്യം വിക്ഷേപിച്ചത്.
ഐഎസ്‌ആര്‍ഒ വികസിപ്പിച്ചെടുത്ത ഈ ബഹിരാകാശ പേടകം ചന്ദ്രോപരിതലത്തില്‍ ഓഗസ്റ്റ് 23ന് എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഉച്ചയ്‌ക്ക് 2.35ന് ശ്രീഹരിക്കോട്ടയില്‍വച്ചാണ് ചന്ദ്രയാൻ 3 വിക്ഷേപിച്ചത്. ഓഗസ്റ്റ് 24ന് പുലര്‍ച്ചെ ചന്ദ്രയാനിലെ റോവര്‍ ചന്ദ്രനിലിറങ്ങുമെന്നാണ് പ്രതീക്ഷ.
ഐ.എസ്.ആര്‍.ഒ.യുടെ ഏറ്റവും കരുത്തുറ്റ റോക്കറ്റായ ജി.എസ്.എല്‍.വി.മാര്‍ക്ക് 3 എന്ന എല്‍.വി.എം.3 ലാണ് ചന്ദ്രയാൻ 3നെ ഭ്രമണപഥത്തില്‍ എത്തിക്കുന്നത്. പിന്നീട് പേടകം സ്വയം ഭൂമിയെ ചുറ്റി ഭ്രമണപഥം ഉയര്‍ത്തും. ആറു ദിവസത്തിന് ശേഷം ചന്ദ്രന്റെ ഭ്രമണപഥത്തില്‍ പ്രവേശിക്കും. 40 ദിവസമെടുത്ത് ചന്ദ്രന് 100 കിലോമീറ്റര്‍ അടുത്തെത്തും. ലാൻഡര്‍ വേര്‍പെട്ട് ചന്ദ്രനില്‍ സോഫ്റ്റ് ലാൻഡ് ചെയ്യും, റോവര്‍ പുറത്തിറങ്ങി ചന്ദ്രന്റെ മണ്ണില്‍ നിരീക്ഷണം നടത്തും. വിജയിച്ചാല്‍ ചന്ദ്രനില്‍ പേടകമിറക്കുന്ന നാലാമത്തെ രാജ്യമാകും ഇന്ത്യ.
ദൗത്യം വിജയകരമായാല്‍ ചന്ദ്രനില്‍ ബഹിരാകാശ പേടകം ഇറക്കുന്ന നാലാമത്തെ രാജ്യമായി ഇന്ത്യ മാറും. മാത്രവുമല്ല, ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തില്‍ ഇറങ്ങുന്ന ആദ്യ രാജ്യമെന്ന റെക്കോര്‍ഡും ഇന്ത്യ സ്വന്തമാക്കും.
2019ല്‍ ചന്ദ്രയാൻ-2വിന്റെ ദൗത്യം സോഫ്റ്റ് ലാൻഡിംഗ് ശ്രമത്തിനിടെ പരാജയപ്പെട്ടിരുന്നു. തുടര്‍ന്നാണ് ഐഎസ്‌ആര്‍ഒ ചന്ദ്രയാൻ-3 വികസിപ്പിച്ചെടുത്തത്.