Sunday, November 3, 2024

HomeNewsKeralaവ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ് കേസ്: നിഖില്‍ തോമസിന് ജാമ്യം

വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ് കേസ്: നിഖില്‍ തോമസിന് ജാമ്യം

spot_img
spot_img

വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ് കേസില്‍ അറസ്റ്റിലായ നിഖില്‍ തോമസിന് ഹൈക്കോടതി കര്‍ശന ഉപാധികളോടെ ജാമ്യം അനുവദിച്ചു.

സാക്ഷികളെ സ്വാധീനിക്കരുത്, അന്വേഷണവുമായി സഹകരിക്കണം, തെളിവ് നശിപ്പിക്കരുത് തുടങ്ങിയ ഉപാധികളോടെയാണ് ജാമ്യം. ജയിലില്‍ കഴിയുന്ന തനിക്ക് ജാമ്യം അനുവദിക്കണമെന്നാവശ്യപ്പെട്ട് നിഖില്‍ നല്‍കിയ ഹര്‍ജിയില്‍ ജസ്റ്റിസ് സിയാദ് റഹ്മാനാണ് ജാമ്യം നല്‍കിയത്.

കഴിഞ്ഞ മാസം 27 ന് കോട്ടയം കെഎസ്‌ആര്‍ടിസി ബസ് സ്റ്റാന്‍ഡില്‍ നിന്നാണ് നിഖിലിനെ പിടികൂടിയത്. എംഎസ്‌എം കോളേജില്‍ എംകോം പ്രവേശനത്തിന് നിഖില്‍ ഹാജരാക്കിയ കലിംഗ സര്‍വകലാശാലയുടെ ഡിഗ്രി സര്‍ട്ടിഫിക്കറ്റും മാര്‍ക്ക് ലിസ്റ്റും ടിസിയുമടക്കമുള്ളവ വീട്ടില്‍ നടത്തിയ പരിശോധനയില്‍ പോലീസിന് ലഭിച്ചിരുന്നു.

വ്യാജ സര്‍ട്ടിഫിക്കറ്റ് കേസിലെ രണ്ടാം പ്രതിയും എസ്‌എഫ്‍ഐ കായംകുളം ഏരിയാ പ്രസിഡന്റുമായിരുന്ന അബിൻ സി രാജിനെയും പോലീസ് അറസ്റ്റ് ചെയ്തു. സര്‍ട്ടിഫിക്കറ്റ് തരപ്പെടുത്തിയത് എറണാകുളത്തെ ഓറിയോണ്‍ ഏജൻസിയില്‍ നിന്നാണെന്നും സര്‍ട്ടിഫിക്കറ്റിനായി നിഖിലില്‍ നിന്ന് പണം കൈപ്പറ്റിയെന്നും അബിൻ രാജ് പോലീസിന് മൊഴി നല്‍കിയിരുന്നു.

ഇരുവരുടെയും മൊഴിയില്‍ പരാമര്‍ശിച്ച ഓറിയോണ്‍ എന്ന ഏജൻസി നിലവില്‍ പ്രവര്‍ത്തിക്കുന്നില്ലെന്നും വിസാ തട്ടിപ്പില്‍ പ്രതിയായ സ്ഥാപനമുടമ ഒളിവിലാണെന്നുമാണ് പോലീസിന്റെ കണ്ടെത്തല്‍. ഇതിനിടെയാണ് താൻ നിരപരാധിയാണെന്നും അബിൻ രാജാണ് സര്‍ട്ടിഫിക്കറ്റ് തരപ്പെടുത്തിയതെന്നും ചൂണ്ടിക്കാട്ടി നിഖില്‍ ഹൈക്കോടതിയെ സമീപിച്ചത്. എസ്‌എഫ്‌ഐ കായംകുളം മുന്‍ ഏരിയ സെക്രട്ടറിയായിരുന്നു നിഖില്‍ തോമസ്.

നിഖില്‍ തോമസിന്റെ സര്‍ട്ടിഫിക്കറ്റ് വ്യാജമാണെന്ന് കേരള സര്‍വകാലാശാല വിസിയും സ്ഥിരീകരിച്ചിരുന്നു. കായംകുളം എംഎസ്‌എം കോളേജ് രണ്ടാം വര്‍ഷ എംകോം വിദ്യാര്‍ഥിയായ നിഖില്‍ തോമസ് എംകോം പ്രവേശനത്തിന് സമര്‍പ്പിച്ച ഡിഗ്രി സര്‍ട്ടിഫിക്കറ്റ് വ്യാജമാണെന്നായിരുന്നു പരാതി.

പ്രശ്നം വിവാദമായതിന് പിന്നാലെ സിപിഎമ്മും എസ്‌എഫ്‌ഐയും നിഖിലിനെ പുറത്താക്കിയിരുന്നു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments