ജോസ് കാടാപുറം
വല്‍ഹാലാ (ന്യൂയോര്‍ക്ക്): വിശുദ്ധ യോഹന്നാന് സ്നാപകന്റെ ഓര്‍മ്മ പെരുന്നാള്‍ ആദ്ധ്യാത്മിക തേജസോടെ ആഗസ്റ് 27 ,28 തീയതികളില്‍ ന്യൂയോര്‍ക്കിലെ വല്‍ഹാലാ സെന്റ് ജോണ്‍ ബാപ്റ്റിസ്റ്റ് ചര്‍ച്ചില്‍ (200 കൊളംബസ് അവന്യൂ) ഭക്തിനിര്‍ഭരമായി സമാപിച്ചു. വെള്ളിയാഴ്ച വൈകിട്ട് ആറ് മണിക്ക് ഇടവക വികാരി റെവ.ഫാ :ബെല്‍സണ്‍ കുര്യാക്കോസ് കൊടി ഉയര്‍ത്തിയതോടെ തിരുന്നാളിന് തുടക്കമായി.
തുടര്‍ന്ന് സന്ധ്യാ പ്രാര്‍ഥനക്ക് ശേഷം റെവ. ഫാ : ബെല്‍സണ്‍ കുര്യാക്കോസ്, ബെന്നി തോമസ് എന്നിവരുടെ വചന സന്ദേശം പെരുന്നാളിനെ ഭക്തി സാന്ദ്രമാക്കി..തുടര്‍ന്ന് സ്നേഹവിരുന്നോടെ ആദ്യ ദിവസത്തെ പെരുന്നാള്‍ ആഘോഷങ്ങള്‍ അവസാനിച്ചു .
തിരുന്നാളിന്റെ രണ്ടാം ദിവസം ശനിയാഴ്ച രാവിലെ ഒമ്പത് മണിക്ക് പ്രഭാത പ്രാര്‍ത്ഥനയെ തുടര്‍ന്ന് മുന്‍ വികാരി റെവ .ഫാ .ഗീവര്ഗിസ് ചട്ടത്തില്‍ കോര്‍ എപ്പിസ്കോപ്പയുടെ മുഖ്യ കാര്‍മ്മികത്വത്തി ല്‍ തിരുന്നാള്‍ കുര്‍ബാന അര്‍പ്പിച്ചു . മുന്‍ വികാരി റെവ .ഫാ .ഐസക് പൈലി കോര്‍ എപ്പിസ്കോപ്പ ,ഇടവക വികാരി റെവ ഫാ :ബെല്‍സണ്‍ കുര്യാക്കോസ് എന്നിവര്‍ സഹ കാര്‍മ്മികരായിരുന്നു.
ഡീക്കന്‍ സുബിന് ഷാജി , ഡീക്കന്‍ സെമിയോണ്‍ ലൂക്കോസ്,ബിജില്‍ പോള്‍ ,ബേസില്‍ കുര്യാക്കോസ് ,റൂബന്‍ ഏലിയാസ് എന്നിവര്‍ അള്‍ത്താര ശുശ്രുഷകള്‍ നിര്‍വഹിച്ചു .പന്ത്രണ്ട് മണിയോടെ ഇടവക ഭക്ത ജനങ്ങള്‍ സഭയുടെ പാരമ്പര്യമനുസരിച്ചുള്ള ആഘോഷ പെരുന്നാള്‍ പ്രദക്ഷിണം നടത്തി ..തുടര്‍ന്ന് നേര്‍ച്ച വിളമ്പോടെ പെരുന്നാള്‍ ചടങ്ങുകള്‍ കൊടിയിറക്കത്തോടെ പര്യവസാനിച്ചു .
തിരുന്നാള്‍ ആഘോഷങ്ങളുടെ വിജയത്തിന് വേണ്ടി പള്ളി വൈസ് .പ്രെസിഡെന്റ് ഷെവലിയാര്‍ ജോര്‍ജ് പാടിയേടത്തു,സെക്രട്ടറി ബാബു തുമ്പയില്‍ , ട്രസ്റ്റീ ടോണികൊല്ലാര്മാലില് ,മര്‍ത്തമറിയം സമാജം സെക്രട്ടറി മേരി പൗലോസ് ,മറ്റു കമ്മിറ്റി അംഗങ്ങള്‍ ,കൂടാതെ വടക്കേ അമേരിക്കയിലെ യാക്കോബായ ഭദ്രാസന കൌണ്‍സില്‍ മെമ്പര്‍ ജോയ് ഇട്ടന്‍ , മുന്‍ ഭദ്രാസന ട്രസ്റ്റീ പി.ഒ ജേക്കബ് , എന്നിവര്‍ പെരുന്നാള്‍ ആഘോഷമാക്കുന്നതിനു നേതൃത്വം നല്കി.
വാര്‍ത്ത അയച്ചത് – ജോസ് കാടാപുറം