ന്യൂഡല്‍ഹി : ഉത്തരേന്ത്യയില്‍ മഴ കനത്തതോടെ ഡല്‍ഹിയില്‍ ആശങ്ക ഉയര്‍ത്തി യമുന നദിയില്‍ വീണ്ടും ജലനിരപ്പ് ഉയര്‍ന്നു.
രാവിലെ ഏഴു മണിയിലെ കണക്ക് പ്രകാരം 206.66 മീറ്ററാണ് യമുന നദിയിലെ നിലവിലെ ജലനിരപ്പ്. ഓള്‍ഡ് യമുന ബ്രിഡ്ജില്‍ മുട്ടിയ നിലയിലാണ് വെള്ളം ഒഴുകുന്നത്.
ഞായറാഴ്ച 205.33 മീറ്ററായിരുന്ന ജലനിരപ്പ് രാത്രിയോടെ 206.44 മീറ്ററിലെത്തി. 205.33 മീറ്ററാണ് നദിയിലെ അപകടനില. ജൂലൈ 13ന് ജലനിരപ്പ് 208.66 മീറ്ററില്‍ എത്തിയിരുന്നു.
ജലനിരപ്പ് ഉയര്‍ന്ന സാഹചര്യത്തില്‍ താഴ്ന്ന പ്രദേശങ്ങളില്‍ താമസിക്കുന്നവരോട് ഒഴിഞ്ഞു പോകാൻ അധികൃതര്‍ നിര്‍ദേശം നല്‍കി. മഴ കുറഞ്ഞതോടെ വീടുകളിലേക്ക് തിരികെ മടങ്ങാൻ ആളുകള്‍ ശ്രമിക്കുന്നതിനിടെയാണ് വീണ്ടും ജലനിരപ്പ് ഉയര്‍ന്നത്.