വാഷിങ്ടന്‍: പതിമൂന്ന് ലോക നേതാക്കളുടെ പട്ടികയില്‍ ഏറ്റവും ജനപ്രീതി നേടി മുന്നിലെത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. യുഎസ് ആസ്ഥാനമായുള്ള ‘മോര്‍ണിങ് കണ്‍സള്‍ട്ട്’ നടത്തിയ സര്‍വേയിലാണ് പന്ത്രണ്ട് ലോക നേതാക്കളെ പിന്തള്ളി മോദി ഒന്നാമതെത്തിയത്.
സെപ്റ്റംബര്‍ 2 വരെ നടത്തിയ പ്രതിവാര കണക്കിലാണ് മോദി മുന്നിലെത്തിയത്. എഴുപതു ശതമാനമാണ് മോദിയുടെ റേറ്റിങ്.
മെക്‌സിക്കന്‍ പ്രസിഡന്റ് ആന്ദ്രെസ് മാനുവല്‍ ലോപ്പസ് ഒബ്രഡോര്‍, ഇറ്റാലിയന്‍ പ്രധാനമന്ത്രി മരിയോ ഡ്രാഗി, ജര്‍മ്മന്‍ ചാന്‍സലര്‍ ആംഗല മെര്‍ക്കല്‍, യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍, ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി സ്‌കോട്ട് മോറിസണ്‍,
കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ, യുകെ പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍, ബ്രസീലിയന്‍ പ്രസിഡന്റ് ജെയര്‍ ബോള്‍സോനാരോ എന്നിവരെക്കാള്‍ വളരെ മുന്നിലാണ് നരേന്ദ്ര മോദി. ആഴ്ചതോറും അപ്‌ഡേറ്റ് ചെയ്യപ്പെടുന്ന കണക്കുകളുടെ അടിസ്ഥാനത്തിലാണ് റേറ്റിങ് നിശ്ചയിക്കുന്നത്.