ചിക്കാഗോ: പരേതനായ ജോണ്‍ വൈദ്യന്റെ സഹധര്‍മ്മിണി അന്നമ്മ ജോണ്‍ (96) ചിക്കാഗോയില്‍ അന്തരിച്ചു. മക്കള്‍: കോശി വൈദ്യന്‍ (ചിക്കാഗോ), പരേതനായ ഫാ. ജോണ്‍ കെ. വൈദ്യന്‍ (അറ്റ്‌ലാന്റാ), മറിയാമ്മ തോമസ് (ചിക്കാഗോ), ഏലിയാമ്മ തോമസ് (തിരുവനന്തപുരം) എന്നിവര്‍ മക്കളും, എലിസബത്ത് വൈദ്യന്‍, ഏലിയാമ്മ ജോണ്‍, ജോര്‍ജ് മുതലാളി, ഇ. തോമസ് എന്നിവര്‍ മരുമക്കളുമാണ്.
ആഗസ്റ്റ് ഒന്നാം തീയതി ചൊവ്വാഴ്ച വൈകുന്നേരം 5 മുതല്‍ 8 വരേയും, ആഗസ്റ്റ് 2-ാം തീയതി ബുധനാഴ്ച രാവിലെ 9 മുതല്‍ 11 വരേയും എല്‍മസ്റ്റിലുള്ള സെന്റ് ഗ്രിഗോറിയോസ് ഓര്‍ത്തഡോക്‌സ് ദേവാലയത്തില്‍ വെച്ച് (St. Gregorus Orthodox Church,905Kent Ave, IL 60126) നടക്കുന്ന പൊതുദര്‍ശനത്തിനും പ്രാര്‍ത്ഥനാ ശുശ്രൂഷകള്‍ക്കും ശേഷം ഡേറിയനിലുള്ള ക്ലാറിങ്ടണ്‍ സെമിത്തേരിയില്‍ Clarendon Hills, Cemetery, 6900 Cass Ave, Darien, IL 60561) സംസ്‌കരിക്കുന്നതുമാണ്.
പരേത ചെങ്കുളം തെറ്റിക്കുഴിയില്‍ കൂട്ടരഴികത്ത് കുടുംബാംഗമാണ്.
വാര്‍ത്ത: ജോര്‍ജ് പണിക്കര്‍