Friday, December 20, 2024

HomeAmericaഡാളസ്സിൽ ക്രിസ്ത്യൻ ചർച്ചുകളുടെ ആഭിമുഖ്യത്തിൽ സമാധാന റാലി ജൂലൈ 13ന്‌

ഡാളസ്സിൽ ക്രിസ്ത്യൻ ചർച്ചുകളുടെ ആഭിമുഖ്യത്തിൽ സമാധാന റാലി ജൂലൈ 13ന്‌

spot_img
spot_img

പി പി ചെറിയാൻ

ഡാളസ് :ഡാളസ് ഫോർട്ട് വർത്ത് ക്രിസ്ത്യൻ ചർച്ചുകളുടെ ആഭിമുഖ്യത്തിൽ ജൂലൈ 13 ഞായറാഴ്ച വൈകുന്നേരം 6 മണിക്ക് ഇർവിംഗിലെ ഗാന്ധി പാർക്കിൽ സമാധാന റാലി സംഘടിപ്പിക്കുന്നു.

മണിപ്പൂരിലെ പീഡിപ്പിക്കപ്പെടുന്ന ക്രിസ്ത്യാനികളോട് നമ്മുടെ ഐക്യദാർഢ്യം പ്രകടിപ്പിക്കുകയും ഡാളസ് ഏരിയയിലെ അമേരിക്കൻ സമൂഹത്തെ ബോധവൽക്കരിക്കുകയും ചെയ്യുക എന്നതാണ് ഈ റാലിയുടെ ലക്ഷ്യം. ഇന്ത്യയിലെ ക്രിസ്ത്യൻ വിശ്വാസികൾക്ക് നീതി ലഭിക്കണമെന്ന് ഞങ്ങൾ ഇന്ത്യൻ സർക്കാരിനോട് ആവശ്യപ്പെടുന്നു.

മണിപ്പൂരിലെ ക്രിസ്ത്യാനികൾക്കായി പാടിയും പങ്കുവെച്ചും പ്രാർത്ഥിച്ചും ദൈവത്തെ സ്തുതിക്കുന്നതിനുള്ള ക്രമീകരങ്ങൾ ചെയ്തു വരുന്നതായി റവ. ഡോ വിൽസൺ മസിഹ് (സീനിയർ പാസ്റ്റർ യുണൈറ്റഡ് ക്രിസ്ത്യൻ ചർച് ) അറിയിച്ചു റാലിയുടെ ഭാഗമാകാൻ എല്ലാ സഭാഅംഗങ്ങളുടെയും പിന്തുണ അദ്ദേഹം അഭ്യർത്ഥിച്ചു

കൂടുതൽ വിവരങ്ങൾക്കു റവ. ഡോ വിൽസൺ 469 835 8921
emvs6@yahoo.com

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments