Sunday, November 3, 2024

HomeNewsIndiaദേശീയ ബൈക്ക് റേസിങ് മത്സരത്തിനിടെ അപകടം: 13കാരന് ദാരുണാന്ത്യം

ദേശീയ ബൈക്ക് റേസിങ് മത്സരത്തിനിടെ അപകടം: 13കാരന് ദാരുണാന്ത്യം

spot_img
spot_img

ചെന്നൈ: ദേശീയ ബൈക്ക് റേസിങ് മത്സരത്തിനിടെയുണ്ടായ അപകടത്തില്‍ 13 വയസ്സുകാരനായ റൈഡര്‍ മരിച്ചു. ബംഗളൂരു സ്വദേശിയായ ശ്രേയസ് ഹരീഷാണ് മരിച്ചത്.

മദ്രാസ് ഇന്റര്‍നാഷനല്‍ സര്‍ക്കീട്ടില്‍ മത്സരം ആരംഭിച്ചതിന് തൊട്ടുപിന്നാലെയാണ് സംഭവം. ദേശീയ ജേതാവായ ശ്രേയസിന്റെ മോട്ടര്‍ സൈക്കിള്‍ നിയന്ത്രണം വിട്ട് ഇടിച്ചു മറിയുകയായിരുന്നു.

വണ്ടിയില്‍ നിന്ന് തെറിച്ചു വീണതിനെ തുടര്‍ന്ന് തലയ്ക്ക് പരുക്കേറ്റ ശ്രേയസിനെ ഉടൻ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ശ്രേയസിന്റെ പിതാവ് ഹരീഷും ഒപ്പമുണ്ടായിരുന്നു. അപകടത്തെ തുടര്‍ന്ന് മദ്രാസ് ഇന്റര്‍നാഷനല്‍ സര്‍ക്കീട്ടില്‍ മത്സരങ്ങള്‍ റദ്ദാക്കി.

മോട്ടര്‍ സൈക്കിളുകളോട് അതിയായ താല്‍പര്യമുണ്ടായിരുന്ന ശ്രേയസ് ചെറുപ്പം മുതലേ മത്സരത്തിനായി പരിശീലിച്ചിരുന്നു. ദേശീയ തലത്തില്‍ തുടര്‍ച്ചയായി 4 മത്സരങ്ങളില്‍ ഉള്‍പ്പെടെ ജേതാവാണ്. മലേഷ്യയില്‍ ഈ മാസം നടക്കാനിരുന്ന മത്സരത്തില്‍ പങ്കെടുക്കാനുള്ള തയാറെടുപ്പുകള്‍ക്കിടെയാണു ദുരന്തം. ബംഗളൂരു കെൻശ്രീ സ്കൂളിലെ വിദ്യാര്‍ത്ഥിയാണ്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments