മിസ്സിസാഗ: സിറോ മലബാർ സഭയിലെ സെന്റ് അൽഫോൻസ കത്തീഡ്രലിൽ വിശുദ്ധ അൽഫോൻസാമ്മയുടെ തിരുനാൾ ഭക്തിസാന്ദ്രമായി ആഘോഷിച്ചു. രൂപതാധ്യക്ഷൻ മാർ ജോസ് കല്ലുവേലിൽ പതാക ഉയർത്തിയാണ് തിരുനാൾ ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചത്.
തിരുനാൾ പ്രസുദേന്തി വാഴ്ചയും രൂപം എഴുന്നള്ളിക്കലും ഉണ്ടായിരുന്നു. രൂപതാ ചാൻസലർ ഫാ. ടെൻസൺ പോൾ മുഖ്യകാർമികനായിരുന്നു. വിവിധ ഫാമിലി യൂണിറ്റുകളുടെ നേതൃത്വത്തിൽ വിവിധ കലാപരിപാടികളും അരങ്ങേറി. നൂറു കണക്കിനാളുകൾ പങ്കെടുത്തു. ഇന്റർനാഷനൽ യൂത്ത്, നാഷനൽ യൂത്ത്, മാതൃവേദി എന്നിവരുടെ നേതൃത്വത്തിൽ തട്ടുകടയും ഒരുക്കി.
പ്രധാന തിരുനാളിന് ആഘോഷപൂർവ്വമായ കുർബാനയും തിരുസ്വരൂപങ്ങൾ വഹിച്ച് ദേവാലയം ചുറ്റിയുള്ള പ്രദക്ഷിണവുമുണ്ടായിരുന്നു. ഭക്തജനങ്ങളുടെ സാന്നിധ്യത്തിൽ ദേവലായവും പരിസരവും നിറഞ്ഞു. ഫാ. പത്രോസ് ചമ്പക്കര മുഖ്യകാർമികത്വം വഹിച്ചു. പ്രദക്ഷിണത്തിനുശേഷം ആയിരത്തിൽപ്പരം ആളുകൾ പങ്കെടുത്ത സ്നേഹവിരുന്നുമുണ്ടായിരുന്നു.പത്ത് ദിവസം നീണ്ടു ആഘോഷങ്ങൾക്ക് കത്തീഡ്രൽ വികാരി ഫാ. അഗസ്റ്റിൻ കല്ലുംകത്തറയിൽ, അസിസ്റ്റന്റ് വികാരി ഫാ. ജോയൽ ജോസഫ്, ട്രസ്റ്റിമാരായ ഇന്ദു തോമസ്, സന്തോഷ് ജേക്കബ് തുടങ്ങിയർ നേതൃത്വം നൽകി.