Monday, December 23, 2024

HomeCinemaസമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന സഭ്യമല്ലാത്ത ചിത്രം: നിയമപടി സ്വീകരിക്കുമെന്ന് മീനാക്ഷി

സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന സഭ്യമല്ലാത്ത ചിത്രം: നിയമപടി സ്വീകരിക്കുമെന്ന് മീനാക്ഷി

spot_img
spot_img

സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന സഭ്യമല്ലാത്ത ചിത്രം തന്റേതല്ലെന്നും നിയമ നടപടി സ്വീകരിക്കുമെന്നും
നടി മീനാക്ഷി. ചിത്രവുമായി യാതൊരുവിധ ബന്ധവുമില്ലി മീനാക്ഷിയുടെ ഫെയ്‌സ്ബുക്ക് പേജ് കൈകാര്യം ചെയ്യുന്ന അഡ്മിന്‍ ആണ് ഇക്കാര്യം ഒരു കുറിപ്പായി പങ്കുവച്ചത്.

”മീനാക്ഷിയുടേത് എന്ന രീതിയില്‍ അത്ര സഭ്യമല്ല എന്ന് കരുതാവുന്ന തരത്തിലുള്ള വസ്ത്രധാരണത്തോടെ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന ഒരു ചിത്രവുമായി ഞങ്ങള്‍ക്ക് യാതൊരു വിധ ബന്ധവുമില്ല… ഇത് ഒരു സൃഷ്ടിയാണ് എന്ന് കരുതുന്നു… മാത്രമല്ല ഏത് തരം വസ്ത്രം ധരിക്കണം എന്ത് തരം റോളുകള്‍ ചെയ്യണം എന്ന കൃത്യമായ ബോധത്തോടെയാണ് ഞങ്ങള്‍ ഈ രംഗത്ത് നിലകൊള്ളുന്നത്… അതു കൊണ്ട് തന്നെ വേണ്ട നിയമപരമായ നടപടികള്‍ ഞങ്ങള്‍ കൈക്കൊണ്ടു കഴിഞ്ഞു…

വേണ്ട ഗൗരവത്തില്‍ തന്നെ നമ്മുടെ സൈബര്‍ പൊലീസും കാര്യങ്ങള്‍ കണക്കിലെടുത്തിട്ടുണ്ട് (ഇത്തരം ഫോട്ടോകളും മറ്റും സൃഷ്ടിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നവര്‍ക്ക് അവരുടെ അമ്മയുടേയോ പെങ്ങമ്മാരുടേയോ ചിത്രങ്ങള്‍ ഈ രീതിയില്‍ കൈകാര്യം ചെയ്താല്‍ ഒരു പക്ഷേ അവര്‍ ക്ഷമിച്ചേക്കാം… എന്നതിനാല്‍ നിയമ പ്രശ്നങ്ങള്‍ ഒഴിവാകാന്‍ തരമുണ്ട്… അതല്ലേ ഇത്തരം ചിത്രങ്ങളുടെ ശില്‍പികള്‍ക്കും പ്രചാരകര്‍ക്കും നല്ലത്)”

ഈ വിഷയം അവഗണിക്കാമെന്ന് കരുതിയതാണെന്നും എന്നാല്‍ ചിത്രത്തിനു താഴെ വരുന്ന കമന്റുകളില്‍ പലരും ഇത് യഥാര്‍ഥ ചിത്രമാണെന്ന് പറയുകയും ചെയ്തതോടെയാണ് നിയമപരമായി മുന്നോട്ടുപോകാന്‍ തീരുമാനിച്ചതെന്ന് മീനാക്ഷി പറഞ്ഞു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments