Saturday, March 15, 2025

HomeWorldപെട്രോള്‍ സ്‌റ്റേഷനില്‍ വന്‍ പൊട്ടിത്തെറി, കുട്ടികളടക്കം 27പേര്‍ക്ക് ദാരുണാന്ത്യം

പെട്രോള്‍ സ്‌റ്റേഷനില്‍ വന്‍ പൊട്ടിത്തെറി, കുട്ടികളടക്കം 27പേര്‍ക്ക് ദാരുണാന്ത്യം

spot_img
spot_img

മോസ്‌കോ: റഷ്യയിലെ പെട്രോള്‍ സ്റ്റേഷനിലുണ്ടായ സ്‌ഫോടനത്തില്‍ 27-പേര്‍ക്ക് ദാരുണാന്ത്യം. നൂറോളം പേര്‍ക്ക് പരിക്കേറ്റു.റഷ്യയിലെ കോക്കസസ് റിപ്പബ്ലിക് ഓഫ് ഡാഗെസ്താനിലാണ് സ്‌ഫോടനം.

കാര്‍ പാര്‍ക്കിംഗ് ഏരിയയില്‍നിന്നും തീ ഉയരുകയും ഇത് പെട്രോള്‍ സ്റ്റേഷനിലേലേക്ക് പടരുകയുമായിരുന്നു.മരിച്ചതില്‍ മൂന്ന് കുട്ടികളടക്കം ഉള്‍പ്പെടുന്നു. പരിക്കേറ്റ പത്തുപേരുടെ നില ഗുരുതരമാണ്.

6,460 ചതുരശ്ര അടി വിസ്തൃതിയില്‍ തീ പടര്‍ന്നതായാണ് ദൃക്സാക്ഷികള്‍ പറയുന്നത്.പരിക്കേറ്റവരെ എയര്‍ലിഫ്റ്റ് ചെയ്ത് മോസ്‌കോയിലേക്ക് മാറ്റിയിട്ടുണ്ട്. കാസ്പിയന്‍ കടലിന്റെ തീരത്താണ് പെട്രോള്‍ സ്‌റ്റേഷന്‍. തിങ്കളാഴ്ച രാത്രി 9.30 ഓടെയായിരുന്നു ഉഗ്രശബ്ദത്തോടെയുള്ള പൊട്ടിത്തെറി.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments