സജി പുല്ലാട്
ഹ്യൂസ്റ്റൺ: മഹിമ ഇന്ത്യൻ ബസ്ട്രോ 2012 മുതൽ സ്ഥിരമായി പന്ത്രണ്ടാം തവണയും ഫോർട്ട് ബെൻഡ് കൗണ്ടി ക്ലീൻ റസ്റ്റോറൻറ് അവാർഡ് കരസ്ഥമാക്കി. ശുചിത്വം പാലിക്കുന്നതിൽ മിതത്വം കാണിക്കാത്ത റസ്റ്റോറൻറ് ഉടമ സബി എപ്പോഴും ശ്രദ്ധാലുമാണെന്നതിൽ ഹെൽത്ത് അധികൃതർ സന്തുഷ്ടി പ്രകടിപ്പിച്ചു.
തനിമയാർന്ന ഭക്ഷ്യവിഭവങ്ങളുടെ കലവറയിൽ ശുചിത്വത്തിന്റെയും, ഗുണമേന്മയുടെയും വൈഭവമാണ് നിറക്കൂട്ടുകളില്ലാത്ത മഹിമയുടെ പെരുമ. വിനയാന്വിതനായ ഷെഫ് സബി യുടെ കൃത്യനിഷ്ഠയാർന്ന ജീവിതരീതി തന്നെയാണ് രുചിഭേദങ്ങൾ ഉള്ള ഭക്ഷണ വിഭവങ്ങൾ ഒരുക്കുന്നതിൽ മഹിമ ഇന്ത്യൻ ബിസ്ട്രോ പ്രാപ്തമാക്കുന്നത്. 21 ഇനം വിഭവങ്ങളോടുകൂടിയ ഓണസദ്യ ഒരുക്കുന്നതിനുള്ള തയ്യാറെടുപ്പിലാണ് ഇപ്പോൾ മഹിമ.
അമേരിക്കൻ മലയാളി സമൂഹത്തിന് അഭിമാനമായ സബി ഹെൽത്ത് ഇൻസ്പെക്ടർ മറിയയിൽ നിന്നും അവാർഡ് ഏറ്റുവാങ്ങി.
ഭാര്യ ദീപ, മക്കൾ നോയൽ, മീവൽ.