Wednesday, October 23, 2024

HomeAmericaലോക സിനിമയിലെ മലയാളം സംവാദ വിരുന്നൊരുക്കി അല

ലോക സിനിമയിലെ മലയാളം സംവാദ വിരുന്നൊരുക്കി അല

spot_img
spot_img

സിജിത്ത് വിജയകുമാര്‍

ഫ്‌ളോറിഡ: അല (ആര്‍ട്ട് ലവേഴ്‌സ് ഓഫ് അമേരിക്ക) ഫ്‌ളോറിഡാ ചാപ്റ്റര്‍ ലോക സിനിമയിലെ മലയാളത്തിന്റെ നിറച്ചാര്‍ത്തുകളെകുറിച്ച് സംവദിക്കാന്‍ വേദിയൊരുക്കുന്നു. ഈ വരുന്ന സെപ്തമ്പര്‍ 11 ശനിയാഴ്ച ഈസ്‌റ്റേണ്‍ സമയം രാവിലെ 11 മണിക്ക് ഓണ്‍ലൈന്‍ വഴി നടക്കുന്ന പരിപാടിക്ക് സിജി ഡെന്നിയുടെ സ്വാഗത പ്രസംഗത്തോടുകൂടി തുടക്കമിടും. അലയുടെ ദേശീയ പ്രസിഡന്റ് ഷിജി അലക്‌സ് അധ്യക്ഷത വഹിക്കും.

ലോകസിനിമയുടെ ഭൂപടത്തില്‍ മലയാള സിനിമകള്‍ അടയാളപ്പെടുത്തുന്നത് എങ്ങനെയെന്ന് ഈ സംവാദം പരിശോധിക്കുന്നു. പ്രഗത്ഭ സംവിധായകരായ ഷാജി എന്‍ കരുണ്‍, ജയന്‍ ചെറിയാന്‍, ഡോണ്‍ പാലത്തറ, വിധു വിന്‍സെന്റ് എന്നിവരും ചലച്ചിത്ര പ്രേമികളെ പ്രതിനിധീകരിച്ചു വടക്കേ അമേരിക്കയില്‍ നിന്നുള്ള റോബി കുര്യനും പങ്കെടുക്കുന്ന ഈ സംവാദത്തില്‍, സംവിധായകര്‍ അവരുടെ അന്തര്‍ദേശീയ ചലച്ചിത്രോത്സവങ്ങളുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിച്ച അനുഭവങ്ങളും, ഭാവിയില്‍ നമ്മുടെ സിനിമകളെ അന്താരാഷ്ട്ര പ്രേക്ഷകര്‍ക്ക് സ്വീകാര്യമാകുന്ന വിധത്തില്‍ നിര്‍മ്മിക്കേണ്ടതും വിതരണം ചെയ്യേണ്ടതും എങ്ങനെ ആയിരിക്കണമെന്നും ചര്‍ച്ച ചെയ്യപ്പെടും. ചലച്ചിത്ര പ്രേമികളായ ലീസ മാത്യു (അല ജോയിന്റ് സെക്ട്രടറി), സിജിത് വി എന്നിവര്‍ മോഡറേറ്റര്‍മാരാകും.

സൂം വഴി നടക്കുന്ന ഈ പരിപാടിലേക്കു അല എല്ലാ മലയാളികളെയും സ്വാഗതം ചെയ്യുന്നതായി അറിയിച്ചു. പരിപാടിയുടെ കൂടുതല്‍ വിശദാംശങ്ങള്‍ അലയുടെ ഫേസ്ബുക്ക് പേജില്‍ (https://www.facebook.com/ArtLoversOfAmerica) ലഭ്യമാണ്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments