ന്യൂഡല്‍ഹി: പ്രമുഖ വനിത മാധ്യമ പ്രവര്‍ത്തക റാണ അയൂബിനെതിരെ വഞ്ചന, കള്ളപ്പണ ഇടപാട്, ജീവകാരുണ്യ പ്രവര്‍ത്തന ഫണ്ട് വെട്ടിപ്പ് തുടങ്ങിയവക്ക് കേസെടുത്ത് യു.പി പൊലീസ്.
ബി.ജെ.പിയുടെയും കേന്ദ്രസര്‍ക്കാറിന്‍െറയും കടുത്ത വിമര്‍ശകയായ റാണ അയൂബിനെതിരെ ഹിന്ദുത്വ പ്രചാരകരായ ഹിന്ദു ഐ.ടി സെല്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഗാസിയബാദ് പൊലീസ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തത്.
അസം, ബിഹാര്‍, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളില്‍ കോവിഡ് ബാധിതരെയും പ്രളയബാധിതരെയും സഹായിക്കാന്‍ പണം പിരിച്ചുവെന്നും അതില്‍ ക്രമക്കേടുണ്ടെന്നുമാണ് ഹിന്ദുത്വ ഗ്രൂപ്പിന്‍െറ ആരോപണം. ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ പേരില്‍ ഓണ്‍ലൈനായി ഫണ്ട് പിരിച്ചത് സര്‍ക്കാറിന്‍െറ അനുമതി കൂടാതെയാണ്.
ഈ പരാതികളില്‍ അന്വേഷണത്തിനു ശേഷം തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്ന് പൊലീസ് വിശദീകരിച്ചു.
ഗാസിയാബാദില്‍ 72കാരനായ വയോധികനെ തട്ടിക്കൊണ്ടു പോകുകയും ‘ജയ് ശ്രീറാം’ വിളിക്കാന്‍ മടിച്ചതിന് താടി മുറിക്കുകയും ചെയ്തതിന്‍െറ വ്യാജ വിഡിയോ പ്രചരിപ്പിച്ചുവെന്നതിന് റാണ അയൂബിനെതിരെ ഐ.ടി നിയമപ്രകാരം നേരത്തെ കേസെടുത്തിരുന്നു.