പത്തനംതിട്ട: സംസ്ഥാനത്ത് നിപ്പ വൈറസ് ബാധ നിയന്ത്രണ വിധേയമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. ഇതുവരെ പരിശോധിച്ച എല്ലാ സാംപിളുകളും നെഗറ്റീവാണെന്നതും നിരീക്ഷണത്തില്‍ ഉള്ളവര്‍ക്കാര്‍ക്കും രോഗബാധയില്ലെന്നതും ആശ്വാസകരമാണെന്നും മന്ത്രി പറഞ്ഞു.
ഇതുവരെ പരിശോധിച്ച 88 സാംപിളുകള്‍ നെഗറ്റീവാണെന്നതാണ് ആശ്വാസകരമായ വാര്‍ത്ത. പുണെ വൈറോളജി ലാബില്‍ അയച്ച മൂന്ന് സാംപിളുകളുടെ ഫലം കൂടി വരാനുണ്ട്. 94 പേര് രോഗലക്ഷണം കാണിച്ചെന്നും ആരുടെയും ആരോഗ്യനിലയില്‍ ആശങ്കപ്പെടേണ്ടെന്നും മന്ത്രി വ്യക്തമാക്കി.