ഫിലാഡെൽഫിയ സെന്റ് ജോൺ ന്യൂമാൻ ക്നാനായ കാത്തലിക് മിഷൻ പ്രധാനതിരുനാളിന് പ്രാർത്ഥനാനിർഭരമായ സമാപനം.നൂറ് കണക്കിന് വിശ്വാസികളുടെ സാന്നിധ്യവും പങ്കാളിത്തവും കൊണ്ട് തിരുനാൾ ഏറെ അനുഗ്രഹീതമായി മാറി.
സിൽവർ ജൂബിലി വർഷത്തേക്ക് പ്രവേശിക്കുന്ന ഫിലാഡെൽഫിയ സെൻറ് ജോൺ ന്യൂമാൻ ക്നാനായ കാത്തലിക് മിഷൻ സ്വർഗ്ഗീയ മദ്ധ്യസ്ഥനായ വി.ജോൺ ന്യൂമാന്റെ തിരുനാൾ ആഗസ്റ്റ് 26,27 തീയതികളിൽ അവർ ലേഡി ഓഫ് ഫാത്തിമ പള്ളിയിൽ വെച്ച് 25 അമ്മമാർ ഏറ്റെടുത്ത് നടത്തി.
ആഗസ്റ്റ് 26 ശനിയാഴ്ച 5.30 pm ന് കൊടിയേറ്റും വി.കുർബ്ബാനയും മെഴുകുതിരി പ്രദക്ഷിണവും നടത്തപ്പെട്ടു.തിരുകർമ്മങ്ങൾക്ക് ഡയറക്ടർ ഫാ.ബിൻസ് ചേത്തലിൽ നേതൃത്വം നൽകി..ആഗസ്റ്റ് 26 ഞായറാഴ്ച 4.30 pm ന് ഫാ.സനൽ മയിൽകുന്നേൽ വി.കുർബ്ബാന അർപ്പിച്ച് ഫാ.ബിബി തറയിൽ വചനസന്ദേശം നൽകി.തുടർന്ന് പ്രദക്ഷിണവും വി.കുർബ്ബാനയുടെ ആശീർവ്വാദവും ഫൊറോന വികാരി ഫാ.ജോസ് തറയ്ക്കൽ നിർവ്വഹിച്ചു..വിവിധ കമ്മിറ്റിയുടെ നേതൃത്വത്തിൽ തിരുനാൾ ഏറെ ഭംഗിയായി ക്രമീകരിച്ചു.