Wednesday, January 15, 2025

HomeAmericaപ്രശസ്ത ഗായകൻ കെസ്റ്റർ നയിക്കുന്ന സംഗീത നിശ നാളെ ഡാളസിൽ

പ്രശസ്ത ഗായകൻ കെസ്റ്റർ നയിക്കുന്ന സംഗീത നിശ നാളെ ഡാളസിൽ

spot_img
spot_img

ഷാജി രാമപുരം

ഡാളസ്. ക്രിസ്തീയ സംഗീത ലോകത്തെ സ്വർഗീയ ഗായകൻ കെസ്റ്ററും, മലയാള ചലച്ചിത്ര, ഭക്തി ഗാന രംഗത്ത് സംഗീതത്തെ സ്നേഹിക്കുന്ന ഏവരുടെയും ഹൃദയ താളങ്ങളായി മാറി കഴിഞ്ഞ മലയാളത്തിന്റെ കൊച്ചു വാനമ്പാടി ശ്രേയ ജയ്ദീപും ഒരുമിക്കുന്ന ക്രിസ്തീയ സംഗീത വിരുന്ന് കെസ്റ്റർ ലൈവ് ഇൻ കൺസേർട്ട് നാളെ (ഞായറാഴ്ച) വൈകിട്ട് 6 മണിക്ക് മാർത്തോമ്മാ ഇവന്റ് സെന്ററിൽ (11550 Luna Road, Farmers Branch, Tx, 75234) വെച്ച് നടത്തപ്പെടുന്നു.

മാർത്തോമ്മാ ചർച്ച് ഓഫ് ഡാളസ് ഫാർമേഴ്‌സ് ബ്രാഞ്ച് യുവജനസഖ്യത്തിന്റെ നേതൃത്വത്തിൽ ആണ് ഈ സംഗീത നിശ നടത്തപ്പെടുന്നത്. അമേരിക്കൻ ഐക്യനാടുകളിലെ മലയാളികൾക്ക് എന്നും ഓർമ്മിക്കാൻ കഴിയുന്ന നല്ല ഷോകൾ മാത്രം കാഴ്ച വയ്ക്കുന്ന സെവൻ സീസ് എന്റർടൈൻമെന്റ്സും, കർവിങ് മൈൻഡ് എന്റർടൈൻമെന്റ്സും ഒരിക്കൽ കൂടി ഒരുമിക്കുന്ന കെസ്റ്റർ ലൈവ് ഇൻ കൺസേർട്ട് തൽസമയ വാദ്യമേളങ്ങളുടെ അകമ്പടിയോടുകൂടി ആണ് ഡാളസിൽ അരങ്ങേറുക.

നാളെ വൈകിട്ട് 6 മണിക്ക് നടത്തപ്പെടുന്ന സംഗീത സായാഹ്നത്തിലേക്ക് ഏവരെയും ക്ഷണിക്കുന്നതായി റവ. അലക്സ്‌ യോഹന്നാൻ (ഇടവക വികാരി ), റവ.എബ്രഹാം തോമസ് (സഹ വികാരി ), ജോബി ജോൺ (കോഓർഡിനേറ്റർ ), സിബി മാത്യു ( കോ ഓർഡിനേറ്റർ), ജോ ഇട്ടി (വൈസ് പ്രസിഡന്റ്‌ ), ജെഫി മാത്യു (സെക്രട്ടറി ), ക്രിസ്റ്റി നൈനാൻ (ട്രസ്റ്റീ ) എന്നിവർ അറിയിച്ചു.

ടിക്കറ്റുകൾ താഴെ കാണുന്ന ഓൺലൈൻ ഫ്ലാറ്റ്ഫോമിലുടെയും, ടിക്കറ്റ് കൗണ്ടറിൽ നിന്നും ലഭ്യമാണ്.

https://mtcfbys.ticketspice.com/kester-live
https://www.mtcfb.org/kester

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments