ന്യൂഡല്‍ഹി: ലോക ദീര്‍ഘദൂര കുതിരയോട്ടത്തില്‍ ഏറ്റവും വെല്ലുവിളി നിറഞ്ഞ എഫ്ഇഐയുടെ 120 കിലോമീറ്റര്‍ എന്‍ഡ്യൂറന്‍സ് ചാമ്പ്യന്‍ഷിപ്പില്‍ നാലുഘട്ടങ്ങളും തരണം ചെയ്ത് ആദ്യമായി ഇന്ത്യ.
ഫ്രാന്‍സിലെ കാസ്റ്റല്‍സെഗ്രാറ്റ് നഗരത്തില്‍ നടന്ന പോരാട്ടത്തില്‍ രാജ്യത്തെ പ്രതിനിധീകരിച്ച് ചരിത്രം കുറിച്ചത് 21 വയസുകാരിയായ മലയാളി വനിത നിദ അന്‍ജും ചേലാട്ട്. കേരളത്തില്‍ മലപ്പുറം തിരൂരില്‍ ജനിച്ച നിദ അന്‍ജും യുവ റൈഡര്‍മാര്‍ക്കായി നടത്തുന്ന ഇക്വസ്ട്രിയന്‍ വേള്‍ഡ് എന്‍ഡുറന്‍സ് ചാമ്പ്യന്‍ഷിപ്പിലാണ് ഇന്ത്യയെ പ്രതിനിധീകരിച്ച് പുതിയ ചരിത്രം രചിച്ചത്. 7.29 മണിക്കൂര്‍ മാത്രം സമയമെടുത്ത്ത് നിദ ചാമ്പ്യന്‍ഷിപ്പ് ഫിനിഷ് ചെയ്തു.
ഒരേ കുതിരയുമൊത്ത് രണ്ടു വര്‍ഷകാലയളവില്‍ 120 കിലോമീറ്റര്‍ ദൂരം രണ്ടു വട്ടമെങ്കിലും മറികടന്നാലാണ് ഈ ലോക ചാമ്പ്യന്‍ഷിപ്പിനുള്ള യോഗ്യത നേടാന്‍ സാധിക്കുന്നത്. നിദയാവട്ടെ രണ്ടു കുതിരികളുമായി നാലുവട്ടം ഈ ദൂരം താണ്ടി റെക്കോര്‍ഡിട്ടിട്ടുണ്ട്. കൂടാതെ ഒന്നിലേറെ തവണ 160 കിലോമീറ്റര്‍ ദൂരത്തില്‍ കുതിരയോട്ടം പൂര്‍ത്തിയാക്കി, 3 സ്റ്റാര്‍ റൈഡര്‍ പദവി നേടിയ ഏക ഇന്ത്യന്‍ വനിതയുമാണ് നിദ.
ഈ ചാമ്പ്യന്‍ഷിപ്പിലെ 120 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള മത്സരപാത കുതിരയ്ക്ക് യാതൊരു പോറലുമേല്‍ക്കാതെ റൈഡര്‍ മറികടക്കണം. 28.6, 29.2, 33.8, 28.6- എന്നിങ്ങനെ നാലുഘട്ടങ്ങളാണ് മത്സരത്തിനുണ്ടായിരുന്നത്. ഓരോ ഘട്ടത്തിനു ശേഷവും വിദഗ്ധ വെറ്ററിനറി ഡോക്ടര്‍മാര്‍ കുതിരയുടെ ആരോഗ്യ- കായിക ക്ഷമത പരിശോധിക്കും
. ഇതില്‍ കുതിരയുടെ ആരോഗ്യത്തിന് ക്ഷതമേറ്റു എന്ന റിപ്പോര്‍ട്ടാണ് ലഭിക്കുന്നതെങ്കില്‍ റൈഡര്‍ പുറത്താകും. കുതിരയുടെ കായികക്ഷമത നിലനിര്‍ത്തി നാലുഘട്ടവും പൂര്‍ത്തിയാക്കുക എന്നതാണ് ഈ ചാമ്പ്യന്‍ഷിപ്പിന്റെ വലിയ വെല്ലുവിളി. 25 രാജ്യങ്ങളില്‍ നിന്നമുള്ള 70 മത്സരാര്‍ത്ഥികള്‍ ഉള്‍പ്പെടുന്ന നിരക്കൊപ്പമാണ് നിദ ‘എപ്സിലോണ്‍ സലോ’ എന്ന കുതിരയുമൊത്ത് ഫ്രാന്‍സിലെ പോര്‍ക്കളത്തില്‍ ഇറങ്ങിയത്. മ