Wednesday, January 15, 2025

HomeAmericaകണ്ണൂര്‍ സ്വദേശി കാനഡയില്‍ ബോട്ടില്‍ നിന്ന് വീണു മരിച്ചു

കണ്ണൂര്‍ സ്വദേശി കാനഡയില്‍ ബോട്ടില്‍ നിന്ന് വീണു മരിച്ചു

spot_img
spot_img

തളിപ്പറമ്പ് (കണ്ണൂര്‍): പുഷ്പഗിരി സ്വദേശി കാനഡയില്‍ ബോട്ടില്‍ നിന്നു വീണു മരിച്ചു. കേരള കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറിയും കത്തോലിക്ക കോണ്‍ഗ്രസ് അതിരൂപത വൈസ് പ്രസിഡന്റുമായിരുന്ന പരേതനായ ജോര്‍ജ് വടകരയുടെ മകന്‍ അതുല്‍ ജോര്‍ജാണ് (30) മരിച്ചത്.

കാനഡയിലെ കിച്ചനര്‍ എന്ന സ്ഥലത്ത് അതുലും കുടുംബവും കഴിഞ്ഞദിവസം നടത്തിയ ബോട്ട് സവാരിക്കിടയില്‍ അതുല്‍ വെള്ളത്തില്‍ വീഴുകയായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചുവെന്നാണു ബന്ധുക്കള്‍ക്കു ലഭിച്ച വിവരം.

കോടഞ്ചേരി കുമ്മായത്തൊട്ടിയില്‍ കുടുംബാംഗമായ ഭാര്യ ഡോ.ജീവ അതുലിനൊപ്പം കാനഡയില്‍ ജോലി ചെയ്യുകയായിരുന്നു. ജീവയുടെ പിതാവും മാതാവും ബോട്ട് സവാരിയില്‍ ഒപ്പമുണ്ടായിരുന്നു. അതുലിന്റെ മാതാവ്: ശോഭ കുടിയാന്‍മല മഞ്ചപ്പിള്ളില്‍ കുടുംബാംഗമാണ്. സഹോദരങ്ങള്‍: അലിന്‍ മരിയ (ലെനോവ), അഖില്‍ (യുകെ). മൃതദേഹം ഒരാഴ്ചക്കുള്ളില്‍ നാട്ടില്‍ എത്തിക്കാനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ട്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments