Friday, October 18, 2024

HomeLocal Newsഅജഗണം ഇടയനോടൊപ്പം; അരമനയ്ക്കു മുന്‍പില്‍ വിശ്വാസികളുടെ ഐക്യദാര്‍ഢ്യ സമ്മേളനം

അജഗണം ഇടയനോടൊപ്പം; അരമനയ്ക്കു മുന്‍പില്‍ വിശ്വാസികളുടെ ഐക്യദാര്‍ഢ്യ സമ്മേളനം

spot_img
spot_img

കൊച്ചി: യാഥാര്‍ത്ഥ്യം വിളിച്ച് പറഞ്ഞതിന്റെ പേരില്‍ മാധ്യമങ്ങളും രാഷ്ട്രീയ പാര്‍ട്ടികളും വേട്ടയാടുന്ന പാലാ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ടിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് വിവിധ ക്രൈസ്തവ സംഘടനകള്‍ നടത്തിയ റാലിയില്‍ വിശ്വാസികളുടെ വന്‍ പങ്കാളിത്തം. കുരിശുപള്ളി കവലയില്‍ നിന്നും ബിഷപ്‌സ് ഹൗസിലേക്കായിരുന്നു റാലി.

പ്ലക്കാര്‍ഡുകളുമേന്തി ബിഷപ്പിന് ശക്തമായ ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്ന മുദ്രാവാക്യം വിളികളുമായാണ് റാലി നടന്നത്. യുവജനങ്ങളും സ്ത്രീകളും വയോധികരും അടക്കം പ്രായഭേദമന്യേയാണ് നൂറുകണക്കിന് ആളുകളാണ് ബിഷപ്പിന് പിന്തുണ അര്‍പ്പിച്ച് റാലിയില്‍ അണിചേര്‍ന്നത്.

മുന്‍ എംഎല്‍എ പി.സി. ജോര്‍ജ് മുഖ്യപ്രഭാഷണം നടത്തി. കല്ലറങ്ങാട്ടു പിതാവിനെതിരെ കൂട്ടം ചേര്‍ന്ന് ആക്രമിക്കുവാന്‍ അനുവദിക്കില്ലായെന്നും ഭീഷണി മുഴക്കുന്നവര്‍ നിര്‍ത്തണമെന്നും ഇല്ലെങ്കില്‍ ശക്തമായ തിരിച്ചടിയുണ്ടാകുമെന്നും പിസി ജോര്‍ജ്ജ് പ്രസ്താവിച്ചു. മറ്റ് സ്ഥലങ്ങളില്‍ നിന്ന് ഇറക്കുമതി ചെയ്തവരാണ് ഇന്നലെ പാലായില്‍ പ്രതിഷേധം നടത്തിയതെന്നും ഇസ്ലാം മതത്തോടല്ല, തീവ്രവാദ നിലപാടുള്ളവരോടാണ് തങ്ങളുടെ എതിര്‍പ്പെന്നും അക്കാര്യത്തില്‍ വിട്ടുവീഴ്ച ഉണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു.

ഇന്നലെ തീവ്രനിലപാടുള്ള നിരവധി പേര്‍ പാലായില്‍ സംഘടിച്ച് രൂപതാധ്യക്ഷനെ അധിക്ഷേപിച്ചും ഭീഷണി മുഴക്കിയും റാലി നടത്തിയിരിന്നു. പാലാ ബിഷപ്പ് ഹൗസിനു നേരെ പ്രതിഷേധവുമായെത്തിയ തീവ്ര സ്വഭാവമുള്ള മുസ്ലിം സംഘടനയുടെ ആളുകള്‍ ആംബുലന്‍സ് പോലും തടഞ്ഞതും വലിയ പ്രതിഷേധത്തിന് കാരണമായിരുന്നു.

ഇതിനുള്ള ശക്തമായ മുന്നറിയിപ്പ് കൂടിയായാണ് ഇന്നത്തെ ഐക്യദാര്‍ഢ്യ സമ്മേളനം നിരീക്ഷിക്കുന്നത്. വൈകുന്നേരം കത്തോലിക്ക കോണ്‍ഗ്രസും നയം വ്യക്തമാക്കിയും ബിഷപ്പിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചും സമ്മേളനം നടത്തിയിരിന്നു. ഇന്ന് ബിഷപ്പിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു ഭീകരവാദ വിരുദ്ധ പ്രാര്‍ത്ഥനാറാലിയും മാനവിക സമാധാന സദസ്സും സംഘടിപ്പിക്കുവാന്‍ രൂപത എസ്എംവൈഎം പ്രവര്‍ത്തകര്‍ തീരുമാനിച്ചിട്ടുണ്ട്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments