Friday, March 14, 2025

HomeNewsIndiaഎയര്‍ഹോസ്റ്റസിനെ കൊലപ്പെടുത്തിയ കേസിലെ പ്രതി പൊലീസ് ലോക്കപ്പില്‍ മരിച്ച നിലയില്‍

എയര്‍ഹോസ്റ്റസിനെ കൊലപ്പെടുത്തിയ കേസിലെ പ്രതി പൊലീസ് ലോക്കപ്പില്‍ മരിച്ച നിലയില്‍

spot_img
spot_img

മുംബൈ: എയര്‍ഹോസ്റ്റസിനെ കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ പ്രതിയെ പൊലീസ് സ്‌റ്റേഷനിലെ ലോക്കപ്പില്‍ മരിച്ച നിലയില്‍ കണ്ടെത്തി.പഞ്ചാബ് സ്വദേശിയും മുംബൈയില്‍ ശുചീകരണ തൊഴിലാളിയായ വിക്രം അത്വാള്‍ (40) ആണ് മരിച്ചത്. അന്ധേരി സ്‌റ്റേഷനിലെ ലോക്കപ്പില്‍ വെച്ച്‌ പാന്റ്‌സ് ഉപയോഗിച്ച്‌ തൂങ്ങി മരിക്കുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് അയച്ചതായി പൊലീസ് അറിയിച്ചു.

പഞ്ചാബ് സ്വദേശിയായ വിക്രം അത്വാള്‍ 12 വര്‍ഷം മുമ്ബ് മുംബൈയിലെത്തി, കഴിഞ്ഞ ഏഴ് മാസമായി മരോളിലെ എൻജി കോഓപ്പറേറ്റീവ് ഹൗസിംഗ് സൊസൈറ്റിയുടെ ഹൗസ് കീപ്പിംഗ് വിഭാഗത്തില്‍ ശുചീകരണ തൊഴിലാളിയായി ജോലി ചെയ്തു വരികയായിരുന്നു.

ട്രെയിനി എയര്‍ഹോസ്റ്റസായ രൂപല്‍ ഓഗ്രേയെ (24) തിങ്കളാഴ്ച രാവിലെയാണ് അന്ധേരി ഈസ്റ്റിലെ അപ്പാര്‍ട്ട്‌മെന്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഛത്തീസ്ഗഡിലെ റായ്പൂരില്‍ നിന്ന് ആറ് മാസം മുമ്ബ് മുംബൈ നഗരത്തിലേക്ക് താമസം മാറിയ രൂപാല്‍ ഓഗ്രേ എൻജി കോംപ്ലക്‌സിലെ അപ്പാര്‍ട്ട്മെന്റില്‍ മൂത്ത സഹോദരിക്കും സുഹൃത്തിനുമൊപ്പം താമസിച്ചു വരികയായിരുന്നു. സംഭവസമയത്ത് അപ്പാര്‍ട്ട്മെന്റില്‍ യുവതി തനിച്ചായിരുന്നു.

‘ഞായറാഴ്ച രാവിലെ 11 മണിയോടെ അത്വാള്‍ ടോയ്‌ലറ്റ് വൃത്തിയാക്കാനെന്ന വ്യാജേന രൂപലിന്റെ ഫ്‌ലാറ്റിലേക്ക് പ്രവേശിച്ച ഇയാൾ യുവതിയെ കീഴടക്കാനുള്ള ശ്രമത്തിൽ രൂപലിൻറെ കഴുത്ത് വെട്ടി. യുവതി കുളിമുറിയില്‍ വീണതോടെ തറയിലെ രക്തം വൃത്തിയാക്കിയ ശേഷം ഇയാള്‍ ഓടി രക്ഷപ്പെടുകയായിരുന്നു. പിന്നീട്, വസ്ത്രങ്ങള്‍ കഴുകി. എങ്ങനെ പരിക്കേറ്റുവെന്ന് ചോദിച്ചപ്പോള്‍ ഭാര്യയോട് കള്ളം പറയുകയായിരുന്നു.

തുടര്‍ന്ന് കൊലപാതക കുറ്റം ചുമത്തി വിക്രം അത്വാളിനെ പവായ് പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. തിങ്കളാഴ്ച അറസ്റ്റിന് ശേഷം ചൊവ്വാഴ്ച പൊലീസ് ഇയാളെ കോടതിയില്‍ ഹാജരാക്കി. അന്ധേരി കോടതി സെപ്തംബര്‍ എട്ട് വരെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു, അതിനിടെയാണ് മരണം.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments