Sunday, December 22, 2024

HomeAmericaകേരള സമാജം ഓഫ് ന്യൂജേഴ്‌സി ഓണാഘോഷം വൻ വിജയം

കേരള സമാജം ഓഫ് ന്യൂജേഴ്‌സി ഓണാഘോഷം വൻ വിജയം

spot_img
spot_img

ജിനേഷ് തമ്പി

ന്യൂജേഴ്‌സി: ന്യൂജേഴ്‌സിയിലെ പ്രമുഖ മലയാളി സംഘടനയായ KSNJ യുടെ ഈ വർഷത്തെ ഓണാഘോഷം ഓണോത്സവം 2023 എന്ന പേരിൽ വൻജന പങ്കാളിത്തത്തിൽ ബെർഗൻഫീൽഡിൽ പ്രൗഡഗംഭീരമായി ആഘോഷിച്ചു. വൈവിധ്യമാർന്ന പരമ്പരാഗത കേരളീയ കലാ സാംസ്കാരിക പരിപാടികളോടു കൂടിയ ആഘോഷങ്ങൾക്ക് പ്രസിഡന്റ് ജിയോ ജോസഫ്, സെക്രട്ടറി നിധീഷ് തോമസ്, ട്രഷറർ ആൽവിൻ ജോർജ്, വൈസ് പ്രസിഡന്റ് ഡാലിയ ചന്ദ്രോത്ത്, ഇവൻറ് കൺവീനർ ബോബി തോമസ് എന്നിവർ നേതൃത്വം നൽകി.

പ്രോഗ്രാം കോ-ഓർഡിനേറ്റർമാരായി ഹരികുമാർ രാജൻ, സിറിയക് കുര്യൻ, സെബാസ്റ്റ്യൻ ചെറുമടത്തിൽ, അനൂ ചന്ദ്രോത്ത്, അലൻ വർഗീസ്, ജിമ്മി മാണി എന്നിവർ പ്രവർത്തിച്ചു. എം.സി.മാരായ ജെംസൺ കുര്യാക്കോസ്, മഞ്ജു പുളിക്കൽ എന്നിവർ പരിപാടികൾ നിയന്ത്രിച്ചു.

തൂശനിലയിൽ വിളമ്പിയ വിഭവസമൃദമായ ഓണസദ്യക്ക്ശേഷം, ഊർജസ്വലമായ ചെണ്ടമേളത്തിന്റെയും, മനോഹരമായ താലപ്പൊലിയുടെ അകമ്പടിയോടു കൂടി മാവേലി തമ്പുരാനെ ആനയിച്ചു ആഘോഷം ആരംഭിച്ചു.

ചടങ്ങിൽ എക്‌സിക്യുട്ടീവ് കമ്മിറ്റി അംഗങ്ങളും വിശിഷ്ടാതിഥികളും ചേർന്ന് ദീപം തെളിച്ചു. ശ്രീമതി ബിന്ദിയ ശബരിനാഥും, ദേവിക നായരും ചേർന്ന് ഒരുക്കിയ മെഗാ തിരുവാതിര കാണികളുടെ പ്രശംസ പിടിച്ചു പറ്റി.

കേരളസമാജം ഓഫ് ന്യൂജേഴ്‌സിയെക്കുറിച്ചുള്ള ഒരു ഇൻട്രൊഡക്ഷൻ വീഡിയോടു കൂടി പരിപാടിയുടെ തുടക്കം കുറിച്ചു, തുടർന്ന് ശ്രീമതി ബിന്ദിയ ശബരിനാദിന്റെയും, ദേവിക നായരുടെ ടെയും സ്വാഗതാ നൃത്തത്തിന് ശേഷം പ്രസിഡന്റ് ജിയോ ജോസഫ് സ്വാഗതം ആശംസിച്ചു.

ചീഫ് ഗസ്റ്റായാ ബഹുമാനപ്പെട്ട ന്യൂ മിൽഫോർഡ് മേയർ മൈക്കൽ ജെ പുട്രിനോ, അസംബ്ലിമാൻ ക്രിസ്റ്റഫർ ടുള്ളി, ബെർഗൻ കൗണ്ടി കമ്മീഷണർ റാഫേൽ മാർട്ടെ, ബെർഗൻഫീൽഡ് മേയർ ആർവിൻ അമറ്റോറിയോയുടെ പ്രതിനിധി സിറ്റി കൗൺസിൽ പ്രസിഡന്റ് മാർക്ക് പാസ്‌ക്വൽ, ഫോമാ പ്രസിഡന്റ് Dr. ജേക്കബ് തോമസ് , മുൻ ഫോമാ പ്രസിഡൻറ് അനിയൻജോർജ്, ജൊയിൻറ് ട്രഷറർ ജെയിംസ് ജോർജ് , PRO ജോസഫ് ഇടിക്കുള, RVP ജോജോ കോട്ടൂർ, KANJ പ്രസിഡന്റ് വിജേഷ് കാരാട്ട്, KALA പ്രസിഡൻറ് ഷാജി മിറ്റത്താനി, BOK പ്രസിഡൻറ് അനൂപ് ജോർജ്, മലയാളി അസോസിയേഷൻ ഓഫ് സ്റ്റാറ്റൻ ഐലൻറ് പ്രസിഡൻറ് ലിസി അലക്സ്, , WMC അമേരിക്ക റീജിയൻ പ്രസിഡന്റ് ജിനേഷ് തമ്പി, WMF പ്രസിഡൻറ് ആനി ലിബു, പ്രമുഖ വവ്യസായി ദിലീപ് വർഗീസ് എന്നിവരടക്കം ഒട്ടനവധി സംഘടനാ നേതാക്കൾ ചടങ്ങിൽ പങ്കെടുത്തു.

ചടങ്ങിൽ ഫോമാ ജോയിൻറ് സെക്രട്ടറി Dr. ജെയ്‌മോൾ ശ്രീധറിന്റെ പ്രചോദനാത്മകമായ ഓണസന്ദേശവും, സ്പോൺസർമാർക്കുള്ള പ്രത്യേക അംഗീകാരവും ഉണ്ടായിരുന്നു.

മയൂര സ്‌കൂൾ ഓഫ് ആർട്‌സ്, സാത്വിക ഡാൻസ് അക്കാദമി, ട്രൈ-സ്റ്റേറ്റ് ഡാൻസ് കമ്പനിയുടെയും ഒട്ടനവധി മാസ്മരിക ന്യത്തങ്ങൾ അരങ്ങേറി. ചടങ്ങിൽ KSNJയുടെ മലയാളം സ്കൂളിലെ കുട്ടികളുടെ പരിപാടികൾ പ്രിൻസിപ്പൽ Dr. എബി തര്യന്റെ മേൽനോട്ടത്തിൽ അവതരിപ്പിക്കുകയും, ഫോമാ നാഷണൽ കമ്മിറ്റി മെമ്പർ ഷിനു ജോസഫ് ഈ വർഷത്തെ സ്കോളർഷിപ്പുകൾ സമ്മാനികുകയുംചെയ്തു.

ഗോൾഡ് വൗച്ചർ, എൽജി ടിവി, ഗിഫ്റ്റ് കാർഡുകൾ തുടങ്ങിയ സമ്മാനങ്ങൾ നൽകിയ ആവേശകരമായ റാഫിൾ നറുക്കെടുപ്പോടെയാണ് ഇവന്റ് സമാപിച്ചത്.

KSNJ വിമൻസ് ഫോറം , കൾച്ചറൽഫോറം, യൂത്ത് ഫോറം എന്നീ സമർപ്പിത സംഘത്തിന്റെയും സഹായത്തോടെ സംഘടിപ്പിച്ച പ്രോഗ്രാമുകൾ കേരളത്തിന്റെ സമ്പന്നമായ സാംസ്‌കാരിക പൈതൃകം വിളിച്ചോതുന്ന ചടുലവും അവിസ്മരണീയവുമായ പരിപാടിയായി. സാമുദായിക ബോധവും ഐക്യവും ഊട്ടിയുറപ്പിക്കുന്ന പരമ്പരാഗത ആഘോഷങ്ങളും പ്രകടനങ്ങളും പങ്കെടുത്തവർ ആസ്വദിച്ചു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments