വടക്കൻ മോണ്ടിനെഗ്രോയിലെ ബ്രെസ്‌ന വില്ലേജിലാണ് ‘മടിയൻ’ മത്സരം നടക്കുന്നത്. കഴിഞ്ഞ മാസം ആരംഭിച്ച വിചിത്രമായ മത്സരത്തിൽ ആദ്യം 21 പേർ പങ്കെടുത്തു, ഇപ്പോൾ അവശേഷിക്കുന്നത് ഏഴ് പേർ മാത്രമാണ്. ഏറ്റവും കൂടുതൽ സമയം ഉറങ്ങുന്ന വ്യക്തിയെ മത്സരത്തിലെ വിജയിയായി പ്രഖ്യാപിക്കുമെന്ന് റിപ്പോർട്ട് ചെയ്തു. മത്സരത്തിൽ മത്സരാർത്ഥികൾ ഏകദേശം 24 മണിക്കൂറും ഒരു പായയിൽ കിടക്കുകയാണ് ചെയുന്നത്.
ഇരിക്കുന്നതും നിൽക്കുന്നതും ലംഘനമായി കണക്കാക്കുകയും അതാത് വ്യക്തിയെ ഉടൻ തന്നെ ഗെയിമിൽ നിന്ന് അയോഗ്യനാക്കുകയും ചെയ്യും. എന്നിരുന്നാലും, ഓരോ എട്ട് മണിക്കൂറിലും പത്ത് മിനിറ്റ് ടോയ്‌ലറ്റ് ബ്രേക്കായി നൽകുന്നു. സെൽ ഫോണുകളും ലാപ്‌ടോപ്പുകളും ഉപയോഗിക്കാൻ അവർക്ക് അനുവാദമുണ്ട്.
കഴിഞ്ഞ വർഷത്തെ ജേതാവ് 117 മണിക്കൂർ കിടന്ന് റെക്കോഡ് സ്ഥാപിച്ചിരുന്നു, എന്നാൽ ഈ വർഷം 26-ാം ദിവസത്തിലേക്ക് കടന്നപ്പോൾ ഏഴ് പേർ ഇപ്പോഴും ഗെയിമിലുണ്ട്. ഗെയിമിലെ വിജയിക്ക് $1,070 (ഏകദേശം ₹88,000) സമ്മാനം നിശ്ചയിച്ചിട്ടുണ്ട്.
മോണ്ടിനെഗ്രിൻസിലെ ജനങ്ങൾ മടിയന്മാരാണെന്ന മിഥ്യാധാരണയുടെ അടിസ്ഥാനത്തിൽ 12 വർഷം മുമ്പ് ആണ് ഈ മത്സരം ആരംഭിച്ചതായി പരിപാടിയുടെ സംഘാടകനായ റഡോഞ്ച ബ്ലാഗോജെവിക് പറഞ്ഞു. ‘
മത്സരം നടക്കുമ്പോൾ, മത്സരാർത്ഥികളുടെ ആരോഗ്യം മികച്ചതായി തുടരുന്നു, കർശനമായ നിയമങ്ങൾ പാലിച്ചുകൊണ്ട് അവർ ജീവസുഖങ്ങൾ ആസ്വദിക്കുന്നു.