കോഴിക്കോട്: നിപ്പായുമായി ബന്ധപ്പെട്ട് കോഴിക്കോട്ട് 950 പേര്‍ സമ്ബര്‍ക്ക പട്ടികയിലുണ്ടെന്ന് ഡി എം ഒ. കെ കെ രാജാറാം.
ഇന്ന് രോഗലക്ഷണമുള്ള 30 പേരുടെ സ്രവം പരിശോധനക്കയച്ചു. ഇതില്‍ രണ്ട് ആരോഗ്യ പ്രവര്‍ത്തകരുണ്ട്. ഇന്ന് നിപ സമ്ബര്‍ക്ക പട്ടികയിലുള്ളവരെ കണ്ടെത്താന്‍ 5161 വീടുകള്‍ സന്ദര്‍ശിച്ചു. നിപ്പാ ബാധിതരുമായി സമ്ബര്‍ക്കമുള്ളവരെ കണ്ടെത്താന്‍ പോലീസിന്റെ സഹായം തേടുമെന്നും ഡി എം ഒ അറിയിച്ചു.
ഇതേ സമയം നിപ്പ ബാധിച്ചു ചികിത്സയിലുള്ള കുട്ടിയുടെ ആരോഗ്യ നില മെച്ചപ്പെട്ടതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പറഞ്ഞു.
ഉന്നത തല അവലോകനയോഗത്തിനു ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി. കുട്ടിയുടെ നില കുുഴപ്പമില്ലാതെ തുടരുന്നു. ആരോഗ്യ വകുപ്പിന്റെ 19 ടീം ജാഗ്രതയോടെ പ്രവര്‍ത്തിക്കുന്നു. കോണ്‍ടാക്ടിലുള്ളവരുടെ ഫോണ്‍ പിന്‍ തുടര്‍ന്നു പരിശോ ധിക്കുന്നുണ്ട്. ആരെങ്കിലും ജില്ല വിട്ടുപോയിട്ടു ണ്ടോ എന്നു കണ്ടെത്താനാണു ഫോണ്‍ പിന്തുട രുന്നത്.
ആദ്യത്തെ കോണ്‍ടാക്ടിലുള്ളവരാണു പോസിറ്റീവ് ആയിരിക്കന്നത്. ലക്ഷണങ്ങള്‍ നോക്കാതെ പ്രോട്ടോ കോള്‍ അനുസരിച്ച് ഹൈറിസ്‌ക് കോണ്‍ടാക്ടിലുള്ളവരെ പരിശോധിക്കുകയാണ്.
ഇതേ സമയം കോഴിക്കോട്ട് നിപ്പാ പരിശോധനക്കുള്ള മൊബൈല്‍ ലാബ് പ്രവര്‍ത്തനസജ്ജമായി. കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രി കേന്ദ്രീകരിച്ചായിരിക്കും ലാബിന്റെ പ്രവര്‍ത്തനം. എന്‍ ഐ വി പൂനെയുടെ മൊബൈല്‍ ടീം ആണ് പ്രവര്‍ത്തനം ആരംഭിച്ചത്. നാളെ പരിശോധന തുടങ്ങും.
വവ്വാല്‍ പരിശോധനാ സംഘം നാളെ രാവിലെ മുതല്‍ പരിശോധന ആരംഭിക്കും.