Friday, November 22, 2024

HomeNewsKeralaസംവിധായകന്‍ കെ.ജി ജോര്‍ജ് അന്തരിച്ചു

സംവിധായകന്‍ കെ.ജി ജോര്‍ജ് അന്തരിച്ചു

spot_img
spot_img

എറണാകുളം: പ്രശസ്ത ചലച്ചിത്ര സംവിധായകൻ കെ ജി ജോര്‍ജ് (77) അന്തരിച്ചു. കാക്കനാട്ടെ വയോജന കേന്ദ്രത്തിലായിരുന്നു അന്ത്യം.

അസുഖത്തെത്തുടര്‍ന്ന് ദീര്‍ഘകാലമായി ചികിത്സയിലായിരുന്നു. ഇന്നത്തെ ന്യൂജൻ സിനിമ എന്ന് വിശേഷിപ്പിക്കപ്പെടുന്ന സിനിമകളുടെ തലതൊട്ടപ്പനായിരുന്നു കെ.ജി ജോര്‍ജ്.

സ്വപ്നാടനമാണ് ആദ്യം സംവിധാനം ചെയ്ത ചിത്രം. നെല്ല് എന്ന ചിത്രത്തിൻറെ തിരക്കഥാകൃത്തായാണ് അദ്ദേഹം സിനിമയിലേക്ക് എത്തുന്നത്. മലയാളത്തിലെ ആദ്യ ക്യാമ്പസ് ചിത്രമായ ഉള്‍ക്കടല്‍, മലയാളത്തിലെ ആദ്യ ആക്ഷേപഹാസ്യ ചിത്രമായ പഞ്ചവടിപ്പാലം, ഏറ്റവും മികച്ച സ്ത്രീപക്ഷ സിനിമയായ ആദാമിന്റെ വാരിയെല്ല്, ഏറ്റവും മികച്ച കുറ്റാന്വേഷണ ചിത്രമായ യവനിക എന്നിങ്ങനെ മലയാളത്തിന് അഭിമാനിക്കാവുന്ന നിരവധി നല്ല ചിത്രങ്ങളുടെ സംവിധായകനായിരുന്നു അദ്ദേഹം.

കുളക്കാട്ടില്‍ ഗീവര്‍ഗീസ് ജോര്‍ജ് എന്നാണ് മുഴുവൻ പേര്.

1946-ല്‍ തിരുവല്ലയില്‍ ജനിച്ച അദ്ദേഹം 1968-ല്‍ കേരള സര്‍‌വ്വകലാശാലയില്‍ നിന്നു ബിരുദവും 1971-ല്‍ പൂനെ ഫിലിം ഇൻസ്റ്റിറ്റൂട്ടില്‍ നിന്നു സിനിമാസംവിധാനത്തില്‍ ഡിപ്ലോമയും നേടി.

രാമു കാര്യാട്ടിന്റെ മായ എന്ന ചിത്രത്തിന്റെ സംവിധാന സഹായിയായി ചലച്ചിത്ര ജിവിതം ആരംഭിച്ചു. മുഴുവൻ പേര്. ഇരകള്‍,യവനിക, ആദാമിന്റെ വാരിയെല്ല്, ലേഖയുടെ മരണം ഒരു ഫ്ലാഷ്ബാക്ക് തുടങ്ങിയ നിരവധി ക്ലാസികളുടെ സംവിധായകനായിരുന്നു അദ്ദേഹം. സമകാലിക രാഷ്ട്രീയ സാമൂഹ്യ പ്രശ്‌നങ്ങളെ അവലംബമാക്കി സിനിമകള്‍ ചെയ്തു. 1970-കള്‍ മുതല്‍ ചലച്ചിത്ര സമീപനങ്ങളെ നവീകരിച്ച സംവിധായകരില്‍ ഒരാളായാണ് ജോര്‍ജ് കണക്കാക്കപ്പെടുന്നത്.

സ്വപ്നാടനം, പി.ജെ. ആന്റണി എഴുതിയ ഒരു ഗ്രാമത്തിന്റെ ആത്മാവ് എന്ന നോവലിനെ ആസ്പദമാക്കി നിര്‍മ്മിച്ച കോലങ്ങള്‍, യവനിക, ലേഖയുടെ മരണം: ഒരു ഫ്ലാഷ്ബാക്ക്, ആദാമിന്റെ വാരിയെല്ല്, പഞ്ചവടിപ്പാലം, ഇരകള്‍ തുടങ്ങിയവ യും ശ്രദ്ധേയ ചിത്രങ്ങള്‍.

ഗായിക സല്‍മയാണ് ഭാര്യ.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments