അനില്‍ ആറന്മുള
ഹ്യൂസ്റ്റണ്‍: നവംബര്‍ 11 മുതല്‍ 14 വരെ ചിക്കാഗോയില്‍ നടക്കുന്ന ലോക മാദ്ധ്യമ സമ്മേളനത്തില്‍ ഏറ്റവും കൂടുതല്‍ പ്രതിനിധികളുമായി വീണ്ടും ഹ്യൂസ്റ്റണ്‍ ചാപ്റ്റര്‍.
സെപ്റ്റംബര്‍ 11 നു മിസോറി സിറ്റിയിലെ തനിമ റെസ്റ്റോറന്റില്‍ കൂടിയ യോഗത്തില്‍ ചാപ്റ്റര്‍ പ്രസിഡണ്ട് ശങ്കരന്‍കുട്ടി പിള്ള ആദ്ധ്യക്ഷം വഹിച്ചു. ഹ്യൂസ്റ്റനില്‍ നിന്ന് ഇതുവരെ 14 പേര് രജിസ്റ്റര്‍ ചെയ്തതായി പ്രസിഡണ്ട് അറിയിച്ചു. ഇനിയും കൂടുതല്‍ ആളുകള്‍ ഉണ്ടാവുമെന്നും 2017 ലെ ചിക്കാഗോ സമ്മേളനത്തിലും 2019 ലെ ന്യൂജേഴ്സി സമ്മേളനത്തിലും ഏറ്റവും കൂടുതല്‍ പ്രാതിനിധ്യം ഹ്യൂസ്റ്റനില്‍ നിന്നായിരുന്നു എന്നും ശങ്കരന്‍കുട്ടി പിള്ള ഓര്‍മിപ്പിച്ചു.
കണ്വെന്ഷന് നടക്കുന്ന ഗ്ലെന്‍ വ്യൂ റേനിസ്സന്സ് ഹോട്ടല്‍ റിസെര്‍വേഷന്‍ ചെയ്യാത്തവര്‍ ഉടനെ ചെയ്യണമെന്നും പ്രസ് ക്ലബ്നുവേണ്ടിയുള്ള പ്രത്യേകനിരക്കിലുള്ള മുറികള്‍ ഒട്ടുമുക്കാലും തീര്‍ന്നു കഴിഞ്ഞു എന്നും ചാപ്റ്റര്‍ സെക്രട്ടറി ഫിന്നി രാജു അറിയിച്ചു. സമ്മേളന സുവനീര്‍ കമ്മറ്റിയിലേക്ക് നേര്‍കാഴ്ച പ്രിന്റ് ആന്‍ഡ് ഓണ്‍ലൈന്‍ മീഡിയ ചീഫ് എഡിറ്റര്‍ സൈമണ്‍ വാളാച്ചേരിയെ ഏകകണ്ഡമായി നോമിനേറ്റ് ചെയ്തു.
തുടര്‍ന്നു നടന്ന ചര്‍ച്ചയില്‍ പ്രസ് ക്ലബ് ചാപ്റ്റര്‍ ലോകത്തുനടക്കുന്ന ആനുകാലിക സംഭവങ്ങളില്‍ കൂടുതല്‍ ചര്‍ച്ചകള്‍ നടത്തണമെന്ന ജോയിസ് തോന്യാമലയുടെ അഭിപ്രായത്തോട് എല്ലാവരും യോജിക്കുകയും അടുത്ത യോഗം മുതല്‍ അതിനുള്ള നടപടി സ്വീകരിക്കുമെന്നും പ്രസിഡന്റ് വാഗ്ദാനം ചെയ്തു. കോവിഡ് മഹാമാരിയിലും മാദ്ധ്യമ സമ്മേളനം ഏറ്റവും മനോഹരമാക്കാന്‍ പ്രയത്നിക്കുന്ന പ്രസിഡന്റ് ബിജു കിഴക്കേക്കുറ്റിനും ചിക്കാഗോയിലെ പ്രവര്‍ത്തകര്‍ക്കും അനില്‍ ആറന്മുള ഭാവുകങ്ങള്‍ അര്‍പ്പിച്ചു.
ഉടന്‍ റിലീസ് ചെയ്യുന്ന പിപ്പിലാന്ത്രി എന്ന മലയാള സിനിമയില്‍ ഗാന രചയിതാവായ അരങ്ങേറുന്ന ജോയ്സ് തോന്ന്യാമല, നാന്‍സി റാണിയുടെ എന്ന സിനിമയുടെ നിര്‍മാതാവും അഭിനേതാവുമായി അരങ്ങേറ്റംകുറിക്കുന്ന പ്രസ് ക്ലബ് അംഗങ്ങളായ ജോണ്‍ ണ വര്‍ഗീസ് എന്നിവരെ യോഗം അനുമോദിച്ചു.
ചര്‍ച്ചയില്‍ പങ്കെടുത്തുകൊണ്ട് വൈസ് പ്രസിഡന്റ് ജോര്‍ജ് തെക്കേമല, ട്രെഷറര്‍ മോട്ടി മാത്യു, ജോയ് തുമ്പമണ്‍, അജു വര്‍ഗീസ്, ജിജു കുളങ്ങര, ജോണ്‍ വര്‍ഗീസ്, ജീമോന്‍ റാന്നി, വിജു വര്‍ഗീസ്, സുബിന് ബാലകൃഷ്ണന് എന്നിവര്‍ സംസാരിച്ചു. സെക്രട്ടറി ഫിന്നി രാജു നന്ദി പറഞ്ഞു.