Sunday, November 3, 2024

HomeCanadaകാനഡയില്‍ വിമാനാപകടത്തില്‍ ഇന്ത്യക്കാരായ രണ്ട് പൈലറ്റുമാര്‍ മരിച്ചു

കാനഡയില്‍ വിമാനാപകടത്തില്‍ ഇന്ത്യക്കാരായ രണ്ട് പൈലറ്റുമാര്‍ മരിച്ചു

spot_img
spot_img

ചില്ലിവോക്ക്: കാനഡയിലെ ബ്രിട്ടീഷ് കൊളംബിയ പ്രവിശ്യയിലുണ്ടായ വിമാനപകടത്തില്‍ ഇന്ത്യക്കാരായ രണ്ട് ട്രെയ്നി പൈലറ്റുകളുള്‍പ്പടെ മൂന്ന് പേര്‍ മരിച്ചതായി റിപ്പോട്ട്.

മുബൈ സ്വദേശികളായ അഭയ് ഗദ്രൂ, യാഷ് വിജയ് രാമുഗഡെ എന്നിവരാണ് ശനിയാഴ്ചയുണ്ടായ അപകടത്തില്‍ മരിച്ചത്.

വാൻകൂവറില്‍ നിന്ന് 100 കിലോമീറ്റര്‍ അകലെ ചില്ലിവാക്കിലുള്ള ഒരു വിമാനത്താവളത്തിന് സമീപം പൈപ്പര്‍ പിഎ-34 സെനെക എന്ന ചെറുവിമാനമാണ് അപകടത്തില്‍പ്പെട്ടത്. ഇന്ത്യക്കാരെ കൂടാതെ മറ്റൊരു പൈലറ്റും മരിച്ചതായി അധികൃതര്‍ അറിയിച്ചു.

മരിച്ചവരുടെ ബന്ധുക്കളെ വിവരം അറിയിക്കാനുള്ള നടപടികള്‍ നടക്കുകയാണെന്ന് റോയല്‍ കനേഡിയൻ മൗണ്ടഡ് പോലീസ് (ആര്‍സിഎംപി) അറിയിച്ചു. അപകടവുമായി ബന്ധപ്പെട്ട മറ്റ് വിവരങ്ങള്‍ ഉദ്യോഗസ്ഥര്‍ പുറത്തു വിട്ടിട്ടില്ല

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments