കിഴക്കമ്പലം: തെലങ്കാനയില്‍ കിറ്റെക്‌സ് പ്രഖ്യാപിച്ച നിക്ഷേപ തുക 2400 കോടിയായി ഉയര്‍ത്തി. നേര?േത്ത 1000 കോടിയുടെ നിക്ഷേപമാണ് പ്രഖ്യാപിച്ചത്. ഹൈദരാബാദില്‍ നടന്ന ചടങ്ങിലാണ്? രണ്ട് വന്‍കിട പദ്ധതികള്‍ക്കായി 2400 കോടി പ്രഖ്യാപിച്ചത്.
വാറങ്കലിലെ കകാതിയ മെഗാ ടെക്‌സ്?റ്റൈല്‍ പാര്‍ക്കിലെയും ഹൈദരാബാദിലെ സീതാറാംപുര്‍ ഇന്‍ഡസ്ട്രിയല്‍ പാര്‍ക്കിലെയും രണ്ട് വന്‍കിട പദ്ധതികളുടെ ഔദ്യോഗിക പ്രഖ്യാപനമാണ് നടന്നത്. രണ്ട് പദ്ധതിയിലുമായി 22,000 പേര്‍ക്ക് നേരിട്ടും 18,000 പേര്‍ക്ക് പരോക്ഷമായും തൊഴില്‍ ലഭിക്കും.
വ്യവസായ മന്ത്രി കെ.ടി. രാമറാവു, വിദ്യാഭ്യാസ മന്ത്രി പി. സബിത ഇന്ദിര റെഡ്?ഢി, പഞ്ചായത്ത് മന്ത്രി എറബെല്ലി ദയാക്കര്‍ റാവു, ഹൈദരാബാദ് മേയര്‍ ഗന്വാള്‍ വിജയലക്ഷ്മി, കിറ്റെക്‌സ് മാനേജിങ് ഡയറക്ടര്‍ സാബു എം. ജേക്കബി?െന്‍റ നേതൃത്വത്തിലുള്ള സംഘവും പങ്കെടുത്തു.
തെലങ്കാന സര്‍ക്കാറിനുവേണ്ടി വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ജയേഷ് രഞ്?ജനും കിറ്റെക്‌സിനുവേണ്ടി മാനേജിങ് ഡയറക്ടര്‍ സാബു എം. ജേക്കബുമാണ് കരാറില്‍ ഒപ്പിട്ടത്.