Monday, December 23, 2024

HomeAmericaസൗത്ത് ഫ്ലോറിഡ യുഡിഫ് , നവംബർ 5 ന് രണ്ടു മണിക്ക് ചാണ്ടി ഉമ്മന് സ്വീകരണം...

സൗത്ത് ഫ്ലോറിഡ യുഡിഫ് , നവംബർ 5 ന് രണ്ടു മണിക്ക് ചാണ്ടി ഉമ്മന് സ്വീകരണം നൽകുന്നു

spot_img
spot_img

ജോർജി വർഗീസ്

ഫ്ലോറിഡ: സൗത്ത് ഫ്ലോറിഡയിലെ യുഡിഫ് പ്രവർത്തകർ ചാണ്ടി ഉമ്മന് വരവേൽപ്പും മീറ്റ് ആൻഡ് ഗ്രീറ്റും സംഘടിപ്പിക്കുന്നു . സൺ‌ഡേ , നവംബർ 5 ന്ഗാന്ധി സ്‌ക്വയറിൽ , ഗാന്ധി സ്ട്രീറ്റ് , Davie , ഫ്ലോറിഡയിൽ ആണ് വേദി ഒരുക്കുന്നത് . 2 മുതൽ 3 വരെ മീറ്റ് & ഗ്രീറ്റും മൂന്നുമുതൽ നാലുവരെ പൊതുസമ്മേളനവും .

പുതുപ്പള്ളിയിലെ ഉപതെരഞ്ഞെടുപ്പിൽ തിളക്കമാർന്ന വിജയം നേടുകയും , കേളത്തിലെ ജനങ്ങളുടെ പ്രിയങ്കരൻ ആയ ചാണ്ടി ഉമ്മൻ , ഇന്ന് കേരളത്തിൽ ഏറ്റവും ജനാസമ്മതനായ നേതാക്കളിൽ ഒരാളുകൂടിയാണ് . ചെല്ലുന്നേടത്തെല്ലാം അദ്ദേഹത്തെ കാണുവാനും സംസാരിക്കാനും തിരക്കാണ്.

അങ്ങനെ കുറഞ്ഞ സമയംകൊണ്ട് മലയാളികളുടെ പൊന്നോമന പുത്രനായി മാറുവാൻ അദ്ദേഹത്തിന് കഴിഞ്ഞു.
അദ്ദേഹത്തെ നേരിൽ കാണുവാനും പരിചയെപ്പെടുവാനും അഭിന്ദനങ്ങൾ അറിയിക്കുവാനും വേദിയൊരുക്കുക എന്നതാണു മീറ്റ് & ഗ്രീറ്റു കൊണ്ട് ഉദ്ദേശിക്കുന്നത് . ഇതിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായി സൗത്ത് ഫ്ലോറിഡ യുഡിഫ് നേതൃത്വം അറിയിക്കുന്നു .

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments