(എബി മക്കപ്പുഴ)
ഡാളസ്:2022 ഒക്ടോബർ ഒന്ന് മുതൽ സെപ്തംബർ 30 വരെയുള്ള കാലയളവിൽ അമേരിക്കയിലേക്ക് അനധികൃതമായി കടക്കാൻ ശ്രമിച്ച 96,917 ഇന്ത്യക്കാർ അറസ്റ്റിലായെന്ന് യുഎസ് കസ്റ്റംസ് ആൻഡ് ബോർഡർ പ്രൊട്ടക്ഷൻ റിപ്പോർട്ട് ചെയ്തു.
മെക്സിക്കോ കാനഡ എന്നി രാജ്യങ്ങളുടെ അതിർത്തി വഴി ആണ് നുഴഞ്ഞു കയറുവാൻ ശ്രമിച്ചത്. ഇതിൽ മലയാളികൾ വളരെ കുറവാണ്.
ഗുജറാത്ത്,പഞ്ചാബ് സംസ്ഥാനങ്ങളിൽനിന്നുള്ളവരാണ് ഭൂരിഭാഗവും . കാനഡാ അതിർത്തിവഴി കടക്കാൻ ശ്രമിച്ച 30,010 പേരും മെക്സിക്കോ വഴികടക്കാൻ ശ്രമിച്ച 41,770 പേരും അറസ്റ്റിലായി എന്ന് റിപ്പോർട്ട് ചെയ്യപ്പെടുന്നത്.
ഇത്തരത്തിൽ നിയമ വിരുദ്ധമായി അമേരിക്കൻ ബോർഡർ നുഴഞ്ഞു കയറുന്ന ഇന്ത്യക്കാരുടെ എണ്ണം ഓരോ വർഷവും വർധിച്ചുവരികയാണെന്നും റിപ്പോർട്ടിൽ പറയുന്നു. വലിയ തുക പ്രതിഫലമായി വാങ്ങി ചില ട്രാവൽ ഏജൻസികൾ ആണ് ഇക്കൂട്ടരെ അമേരിക്കയിലേക്ക് എത്തിക്കാൻ സഹായിക്കുന്നത്.
ഫ്രാൻസിസ് വഴി മെക്സിക്കോയിലെത്തി അവിടെനിന്ന് അമേരിക്കയിലേക്ക് കടക്കാൻ ശ്രമിച്ചവരും ഉണ്ടന്നാണ് അറിവ്.
അനധികൃതമായി അമേരിക്കൻ അതിർത്തി കടക്കാൻ ശ്രമിക്കുന്നവരുടെ റിപ്പോർട്ട് അമേരിക്കൻ സെനറ്റിൽ വെളിപ്പടുത്തി.റിപ്പോർട്ടിനോട് സെനറ്റർ ജെയിംസ് ലാങ്ക്ഫോർഡ് പ്രതികരിച്ച