Monday, December 23, 2024

HomeMain Storyകേരളത്തിൽ ജീവിക്കാൻ പറ്റാത്ത സാഹചര്യം: മുൻ എംഎൽഎ പി .ജി സജീന്ദ്രൻ

കേരളത്തിൽ ജീവിക്കാൻ പറ്റാത്ത സാഹചര്യം: മുൻ എംഎൽഎ പി .ജി സജീന്ദ്രൻ

spot_img
spot_img

അജു വാരിക്കാട്

മയാമി: ഐ.പി.സി.എൻ.എ യുടെ അന്താരാഷ്ട്ര മാധ്യമ കോൺഫറൻസിൽ പങ്കെടുത്തു കൊണ്ട് നടന്ന ഓപ്പൺ ഫോറം ചർച്ചയിൽ മുൻ കുന്നത്തുനാട് എംഎൽഎയും കെപിസിസിയുടെ ജനറൽ സെക്രട്ടറിയുമായ പി.ജി സജീന്ദ്രൻ പറഞ്ഞു. പുതുപ്പള്ളി എംഎൽഎ ശ്രീ ചാണ്ടി ഉമ്മനും അരൂർ എംഎൽഎ ദലീമാ ജോജോയും ഇരുന്ന വേദിയിലാണ് സജീന്ദ്രൻ തന്റെ അഭിപ്രായം പറഞ്ഞത്. കേരളത്തിലെ രാഷ്ട്രീയ സാമൂഹിക രീതികൾ കാണുമ്പോൾ മക്കൾ വിദേശത്ത് പോയി ജീവിക്കാൻ ആഗ്രഹിക്കുന്നു. കഴിഞ്ഞ ഒരു മാസം കൊണ്ട് കേരളത്തിൽ നിന്ന് മാത്രം 7200 കുട്ടികൾ കാനഡയിലേക്ക് പോയി.അപ്പോൾ മറ്റ് രാജ്യങ്ങളിലേക്കും പോയവർ എത്രമാത്രം കാണും . സജീന്ദ്രൻ അഭിപ്രായപ്പെട്ടു. കേരളത്തിൽ ജീവിക്കാൻ പറ്റാത്ത സാഹചര്യമാണ് .

മകനെ രാഷ്ട്രീയത്തിലേക്ക് ഇറക്കുവാൻ താല്പര്യമില്ലാത്തതിനാലും മകന് അമേരിക്കയിൽ തുടർപഠനത്തിന് പോകുവാൻ താല്പര്യമുള്ളതിനാലും ആണ് മുൻ എംഎൽഎ കൂടിയായ മുതിർന്ന രാഷ്ട്രീയ പ്രവർത്തകൻ സെൽഫ് ഗോൾ അടിച്ചു കൊണ്ട് മനസ്സുതുറന്നത്. കേരളത്തിലെ വികസന പ്രവർത്തനങ്ങളുടെ പോരായ്മയും പൊതു ടോയ്ലറ്റിന്റെ അഭാവവും ബ്രഹ്മപുരം മാലിന്യ സംസ്കരണ പ്ലാന്റും അതിനോട് അനുബന്ധിച്ചുള്ള അഴിമതിയും ചർച്ചയിൽ ചോദ്യങ്ങളായി ഉയർന്നു വന്നു. അഴിമതിയും വികസനത്തിന് തുരങ്കം വയ്ക്കുന്നതും ഉദ്യോഗസ്ഥ വൃന്ദത്തിന്റെ തലയിൽ ചാരി രക്ഷപ്പെടാൻ ആണ് സജീന്ദ്രൻ ശ്രമിച്ചത്.

തൊട്ടാൽ പൊട്ടിത്തെറിക്കുന്ന ഒരു വർഗീയ ധ്രുവീകരണമാണ് ഇപ്പോൾ കേരളത്തിൽ നടക്കുന്നത്. അത്തരമൊരു സാഹചര്യത്തിൽ പലപ്പോഴും സാമൂഹ്യ സ്പർദ്ധ ഉണ്ടാക്കുന്ന തരത്തിലുള്ള വാർത്തകൾ ഒഴിവാക്കി കൊണ്ട് വളരെ ശ്രദ്ധാപൂർവ്വമാണ് മുഖ്യധാര മാധ്യമങ്ങൾ വാർത്തകൾ അവതരിപ്പിക്കുന്നത്. കേരളത്തെ ഒരു കലാപ ഭൂമി ആക്കുവാൻ ഒരിക്കലും ഇഷ്ടപ്പെടാത്ത ഒരു നല്ല മാധ്യമ സംസ്കാരമാണ് ഇന്നുള്ളത് അതിനെ പോലും തുരങ്കം വെക്കുന്ന തരത്തിൽ സാമൂഹ്യ മാധ്യമങ്ങൾ വളർന്നു എന്നതും ഓപ്പൺ ഫോറത്തിൽ ചർച്ചയായി . യാതൊരു പ്രതിബദ്ധതയും ഇല്ലാതെ സമൂഹമാധ്യമങ്ങളിലൂടെ നുണകൾ തുടർച്ചയായി പടച്ചവന്നത് കേരളത്തെ ഒരു കലാപ ഭൂമിയാക്കുവാൻ മാത്രമേ ഉപകരിക്കു.

രാജാവിനും രാജ ദുർഭരണത്തിനും എതിരായി എഴുതി തന്നെയാണ് സ്വദേശാഭിമാനി പോലെയുള്ള മാധ്യമങ്ങൾ മലയാള പത്രപ്രവർത്തനങ്ങൾക്ക് വഴികാട്ടിയായത്. ശരിയെന്ന് തോന്നുന്നത് എഴുതുവാനും പറയുവാനും എന്നാൽ പറയാതിരിക്കേണ്ടത് പറയാതിരിക്കുവാനും ഇന്നും നമ്മുടെ മുഖ്യധാര മാധ്യമങ്ങൾ വളരെയധികം ശ്രദ്ധ ചെലുത്തുന്നു എന്നത് അഭിനന്ദനാർഹമാണ്. രാജ്യത്തിന് മാതൃകയാകുന്ന തരത്തിൽ മലയാള മാധ്യമങ്ങൾ ഉയർന്നു നിൽക്കുന്നതും അതുകൊണ്ടുതന്നെയാണ്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments