Sunday, December 22, 2024

HomeAmericaഷിക്കാഗോയിൽ ഗർഭിണിയായ മലയാളി യുവതിക്ക് വെടിയേറ്റു; വെടിയുതിർത്തത് ഭർത്താവ്

ഷിക്കാഗോയിൽ ഗർഭിണിയായ മലയാളി യുവതിക്ക് വെടിയേറ്റു; വെടിയുതിർത്തത് ഭർത്താവ്

spot_img
spot_img

ഷിക്കാഗോ: ഷിക്കാഗോയിൽ ഗർഭിണിയായ മലയാളി യുവതിക്ക് ഭർത്താവിന്റെ വെടിയേറ്റു. ഉഴവൂർ കുന്നാംപടവിൽ ഏബ്രഹാം( ബിനോയ്)ലാലി ദമ്പതികളുടെ മകൾ മീരയ്ക്കാണ്(32) വെടിയേറ്റത്. ഭർത്താവ് ഏറ്റുമാനൂർ പഴയമ്പിള്ളി അമൽ റെജി വെടിയുതിർത്തുവെന്നാണ് വിവരം. മീരയെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഗർഭിണിയായ മീരയെ കുടുംബ പ്രശ്‌നങ്ങളെ തുടർന്ന് ഭർത്താവ് അമൽ റെജി വെടി വയ്ക്കുകയായിരുന്നു എന്നാണ് വിവരം. അമൽ റെജിയെ യുഎസ് പൊലീസ് അറസ്റ്റ് ചെയ്തു. ആശുപത്രിയിൽ പ്രവേശിപ്പിച്ച മീരയുടെ നില ഗുരുതരമാണെന്നും വയറ്റിലെ രക്തസ്രാവം നിയന്ത്രണ വിധേയമായിട്ടില്ലെന്നും ഉഴവൂരിലെ ബന്ധുക്കൾക്കു വിവരം ലഭിച്ചു

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments