ഉമ്മൻ കാപ്പിൽ
ഫിലഡൽഫിയ (പെൻസിൽവേനിയ): മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസനത്തിന്റെ 2024 ലെ ഫാമിലി ആൻഡ് യൂത്ത് കോൺഫറൻസിന്റെ കിക്കോഫ് മീറ്റിംഗിന് നവംബർ 12 ന് അൺറൂ അവന്യൂവിൽ സ്ഥിതി ചെയ്യുന്ന സെന്റ് തോമസ് ഇന്ത്യൻ ഓർത്തഡോക്സ് ഇടവക വേദിയായി. ഫാമിലി/ യൂത്ത് കോൺഫറൻസ് പ്രോത്സാഹിപ്പിക്കുന്നതിനുള്ള ആദ്യ ഇടവക സന്ദർശനം പിന്തുണയുടെയും രജിസ്ട്രേഷന്റെയും കാര്യത്തിൽ വൻ വിജയവുമായി.
ഫാ. എം. കെ. കുറിയാക്കോസ് (വികാരി), ഫാ. സുജിത് തോമസ് (അസി. വികാരി) എന്നിവരുടെ നേതൃത്വത്തിൽ വിശുദ്ധ കുർബാനയ്ക്കുശേഷം നടന്ന പൊതു സമ്മേളനത്തിൽ ഫാമിലി കോൺഫറൻസ് പ്ലാനിംഗ് കമ്മിറ്റി അംഗങ്ങളെ ഇടവക സെക്രട്ടറി സ്റ്റീവ് കുര്യൻ പരിചയപ്പെടുത്തി സ്വാഗതം ചെയ്തു. ചെറിയാൻ പെരുമാൾ (കോൺഫറൻസ് സെക്രട്ടറി), ജോൺ താമരവേലിൽ (ഫിനാൻസ് കോർഡിനേറ്റർ), ദീപ്തി മാത്യു (സുവനീർ ചീഫ് എഡിറ്റർ), ഷോൺ എബ്രഹാം, (അസിസ്റ്റന്റ് ട്രഷറർ), ഉമ്മൻ കാപ്പിൽ (ഭദ്രാസന കൗൺസിൽ അംഗം), മില്ലി ഫിലിപ്പ് (പ്രോഗ്രാം കോഓർഡിനേറ്റർ), കമ്മിറ്റി അംഗങ്ങൾ. രഘു നൈനാൻ, ഷിബു തരകൻ, ലിസ് പോത്തൻ, ബിനു മാത്യു, ഷെറിൻ എബ്രഹാം, ഷീല ജോസഫ്, റെജി വർഗീസ്, കോര ചെറിയാൻ, ഷാലു പുന്നൂസ്, സ്റ്റീവ് കുര്യൻ (ഇടവക സെക്രട്ടറി), അനീന റോബിൻ (ഇടവക ട്രഷറർ), ഭദ്രാസന അസംബ്ലി അംഗങ്ങളായ ബിന്നി ചെറിയാൻ, എബ്രഹാം വറുഗീസ് എന്നിവരും പങ്കുചേർന്നു . കോൺഫറൻസിൽ പങ്കെടുക്കാനും പിന്തുണയ്ക്കാനും ഫാ.എം.കെ.കുര്യാക്കോസ് എല്ലാവരെയും ആഹ്വാനം ചെയ്തു.
ചെറിയാൻ പെരുമാൾ തന്റെ ആമുഖ പ്രസംഗത്തിൽ, ഫാ. എം. കെ. കുറിയാക്കോസ്, ഫാ. സുജിത് തോമസ്, എന്നിവർ ഇടവകയിലെ അത്മായ നിരയോടൊപ്പം വർഷങ്ങളായി ഭദ്രാസനത്തെയും ഫാമിലി കോൺഫറൻസ് ഉൾപ്പെടെയുള്ള ശുശ്രൂഷകളെയും ശക്തിപ്പെടുത്തുകയും ചെയ്തത് നന്ദിയോടെ അനുസ്മരിച്ചു. തുടർന്ന് രജിസ്ട്രേഷൻ നടപടികൾ, സ്ഥലം, താമസം, പ്രസംഗകർ എന്നിവയെക്കുറിച്ച് സദസ്സിനോട് വിശദീകരിച്ചു.
2024 ജൂലൈ 10 മുതൽ 13 വരെ പെൻസിൽവേനിയ ലങ്കാസ്റ്ററിലെ വിൻധം റിസോർട്ടിലാണ് സമ്മേളനം നടക്കുന്നത്. സൺഡേ സ്കൂൾ ഡയറക്ടർ ജനറലും പുതുപ്പള്ളി സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളി വികാരിയുമായ ഫാ. ഡോ. വർഗീസ് വർഗീസ് മീനടം മുഖ്യപ്രഭാഷണം നടത്തും. ഗ്രീക്ക് ഓർത്തഡോക്സ് സഭയുടെ ഫാ. സെറാഫിം മജ്മുദാറും, സൗത്ത് വെസ്റ്റ് ഭദ്രാസന വൈദികൻ ഫാ. ജോയൽ മാത്യുവും യുവജന സെഷനുകൾക്ക് നേതൃത്വം നൽകും. ‘ദൈവിക ആരോഹണത്തിന്റെ ഗോവണി’ എന്ന വിഷയത്തെപ്പറ്റി “ഭൂമിയിലുള്ള കാര്യങ്ങളിലല്ല, മുകളിലുള്ള കാര്യങ്ങളിലാണ് നിങ്ങളുടെ മനസ്സ് സ്ഥാപിക്കുക” (കൊലൊസ്സ്യർ 3:2) എന്ന വചനത്തെ ആസ്പദമാക്കിയാണ് കോൺഫറൻസിന്റെ ചിന്താവിഷയം. ബൈബിൾ, വിശ്വാസം, സമകാലിക വിഷയങ്ങൾ എന്നിവയെ അടിസ്ഥാനമാക്കി കുട്ടികൾക്കും യുവജനങ്ങൾക്കും മുതിർന്നവർക്കും പ്രത്യേകം സംവേദനാത്മക സെഷനുകൾ ഉണ്ടായിരിക്കും.
ജോൺ താമരവേലിൽ രജിസ്ട്രേഷൻ നടപടികളും സ്പോൺസർഷിപ്പ് അവസരങ്ങളും വിശദീകരിച്ചു. സമ്മേളനത്തിന്റെ സ്മരണാർത്ഥം പ്രസിദ്ധീകരിക്കുന്ന സുവനീറിനെ കുറിച്ച് ദീപ്തി മാത്യു സംസാരിച്ചു. സുവനീറിൽ ലേഖനങ്ങൾ, കഥകൾ, ചിത്രങ്ങൾ, പരസ്യങ്ങൾ, ആശംസകൾ എന്നിവ ഉൾപ്പെടുത്താൻ അവസരമുണ്ട്.
കോൺഫറൻസിൽ വിനോദത്തിനും വിശ്രമത്തിനുമുള്ള അവസരങ്ങൾ മില്ലി ഫിലിപ്പ് വിശദീകരിച്ചു. സമ്പന്നമായ അനുഭവത്തിനായി നേരത്തെ തന്നെ രജിസ്റ്റർ ചെയ്യണമെന്ന് ലിസ് പോത്തൻ സദസ്സിനെ ഓർമ്മിപ്പിച്ചു. പങ്കാളിത്തം, സാമ്പത്തിക സഹായം, പ്രാർത്ഥന എന്നിവയിലൂടെ ഫാമിലി കോൺഫറൻസിനെ പിന്തുണയ്ക്കാൻ ഉമ്മൻ കാപ്പിൽ എല്ലാവരേയും പ്രോത്സാഹിപ്പിച്ചു.
ഷോൺ എബ്രഹാം മുൻ ഫാമിലി കോൺഫറൻസിൽ പങ്കെടുത്ത അനുഭവം പങ്കുവെക്കുകയും എല്ലാ പ്രായത്തിലുമുള്ള യുവാക്കളെയും മറ്റുള്ളവരെയും ഒരു അനുഗ്രഹീതവും സമ്പന്നവുമായ അനുഭവത്തിനായി പങ്കെടുക്കാൻ പ്രോത്സാഹിപ്പിക്കുകയും ചെയ്തു.
ഫാ.എം.കെ.കുറിയാക്കോസ് ഗ്രാൻഡ് സ്പോൺസർ ആയി തന്റെ പിന്തുണ വാഗ്ദാനം ചെയ്യുകയും കോൺഫറൻസ് ട്രഷറർക്ക് ചെക്ക് കൈമാറുകയും ചെയ്തു. ഫാ.സുജിത് തോമസ് രജിസ്ട്രേഷനും സുവനീറിന് ആശംസകളും നൽകി പിന്തുണ അറിയിച്ചു.. ഇടവകയെ പ്രതിനിധീകരിച്ച് ഇടവക ട്രഷറർ അനീന റോബിൻ സുവനീറിനുള്ള സംഭാവന കൈമാറി.
സ്പോൺസർഷിപ്പ്, രജിസ്ട്രേഷൻ, പരസ്യങ്ങൾ, ആശംസകൾ എന്നിവയിലൂടെ പിന്തുണ വാഗ്ദാനം ചെയ്തവരുടെ പേരുകൾ ബിനു മാത്യു വായിച്ചു. കൂടാതെ, നിരവധി ഇടവക അംഗങ്ങൾ റാഫിൾ ടിക്കറ്റുകൾ വാങ്ങിയും പിന്തുണ വാഗ്ദാനം ചെയ്തു.
ഇടവക അംഗങ്ങൾ ഫാമിലി കോൺഫറൻസിന് നൽകിയ ഉദാരമായ പിന്തുണക്ക് സംഘാടകർ നന്ദി പറഞ്ഞു.
കൂടുതൽ വിവരങ്ങൾക്ക്, ഫാ. അബു പീറ്റർ, കോൺഫറൻസ് കോർഡിനേറ്റർ (ഫോൺ: 914.806.4595) / ചെറിയാൻ പെരുമാൾ, കോൺഫറൻസ് സെക്രട്ടറി (ഫോൺ. 516.439.9087) എന്നിവരുമായി ബന്ധപ്പെടുക.