Friday, November 22, 2024

HomeHealth & Fitnessചെറിയൊരു പനിയിൽ തുടങ്ങി, കൈകാലുകൾ നഷ്ടപ്പെട്ട അനുഭവം പങ്കുവച്ച് യുവതി.

ചെറിയൊരു പനിയിൽ തുടങ്ങി, കൈകാലുകൾ നഷ്ടപ്പെട്ട അനുഭവം പങ്കുവച്ച് യുവതി.

spot_img
spot_img

ഒരു ചെറിയ പനി പോലും ചിലപ്പോൾ ജീവിതത്തിൽ അപ്രതീക്ഷിത മാറ്റങ്ങൾ കൊണ്ടുവന്നേക്കാം. കൈകാലുകൾ നഷ്ടപ്പെട്ട ക്രിസ്റ്റിൻ ഫോക്സ് എന്ന യുവതിയുടെ കഥ അത്തരത്തിൽ ഒന്നാണ്. 2020-ൽ കോവിഡ് മഹാമാരി സമയത്ത് വന്ന ഒരു പനി തന്റെ ജീവിതം മാറ്റിമറിച്ചത് എങ്ങനെയെന്നാണ് ക്രിസ്റ്റിൻ പങ്കുവയ്ക്കുന്നത്. ഹൈ സ്കൂൾ അഡിമിനിസ്ട്രേറ്റർ ആയ ക്രിസ്റ്റി അമേരിക്കയിലെ ഒഹായോയിലാണ് താമസിക്കുന്നത്. 2020 മാർച്ചിൽ ഒരു തൊണ്ടവേദനയായിരുന്നു എല്ലാത്തിന്റെയും തുടക്കം.

നാല് ദിവസത്തിന് ശേഷം രക്തസമ്മർദ്ദവും ഓക്‌സിജന്റെ അളവും അപകടകരമായ നിലയിൽ താഴ്ന്നതിനെ തുടർന്ന് അവരുടെ ജീവൻ പിടിച്ചുനിർത്താനുള്ള ലൈഫ് സപ്പോർട്ടിൽ പ്രവേശിപ്പിച്ചു. “ഞാൻ വെന്റിലേറ്ററിലായിരുന്നു, 30 മിനിറ്റിനുള്ളിൽ മരിക്കുമെന്ന് എനിക്ക് തോന്നി. തന്റെ ജീവിതം തിരികെ കിട്ടാൻ സാധ്യത കുറവാണെന്ന് അവർ പറഞ്ഞു”. ഫോക്സ് ന്യൂസുമായുള്ള അഭിമുഖത്തിൽ ക്രിസ്റ്റിൻ ഫോക്സ് പറഞ്ഞു. ആശുപത്രിയിൽ വെച്ച് തന്നെ യുവതിയുടെ വൃക്കകൾ തകരാറിലാവുകയും ഒരു ശ്വാസകോശം നിലയ്ക്കുകയും ചെയ്‌തു.

അവയവങ്ങളെ ബാധിക്കുന്ന ബാക്ടീരിയൽ ന്യൂമോണിയയാണ് തനിക്ക് ബാധിച്ചതെന്ന് ആശുപത്രിയിൽ വെച്ചാണ് ഈ 42 കാരി അറിഞ്ഞത്. യുവതിയുടെ അവസ്ഥ പരിശോധിച്ച ശേഷം ആശുപത്രിയിൽ ഒരു വൈദികനെ വിളിച്ചു വരുത്തിയെന്നും അവിടെയുള്ള ജീവനക്കാർ താൻ അതിജീവിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്നും ക്രിസ്റ്റിൻ പങ്കുവെച്ചു. കുറച്ച് ദിവസങ്ങൾക്ക് ശേഷം യുവതി സെപ്റ്റിക് ആണെന്ന് ഡോക്ടർമാർ കണ്ടെത്തി.

എന്നാൽ ക്രിസ്റ്റിയുടെ അവശ്യ അവയവങ്ങളെ സംരക്ഷിക്കാനായി ഡോക്ടർമാർ അവളെ കോമയിലാക്കുകയും വാസോപ്രെസർ മരുന്നുകൾ നൽകുകയും ചെയ്തു. കുറച്ച് ദിവസങ്ങൾക്ക് ശേഷം കോവിഡ് മഹാമാരി കാരണം എല്ലായിടവും അടച്ചുപൂട്ടി. എന്നാൽ ക്രിസ്റ്റിനെ ആശുപത്രിയിലെ വളരെ ഗുരുതര രോഗിയായി കണക്കാക്കിയതിനാൽ അവളുടെ മാതാപിതാക്കളെയും ഭർത്താവിനെയും ക്രിസ്റ്റിനോടൊപ്പം താമസിക്കാൻ അനുവദിച്ചിരുന്നു.

“ഡോക്ടർമാർ എന്റെ കുടുംബാംഗങ്ങളോട് തന്റെ കൈ വിരലുകളോ കാൽവിരലുകളോ നഷ്ടപ്പെടാൻ സാധ്യതയുണ്ടെന്നും അതിനായി തയ്യാറെടുക്കണമെന്ന് പറഞ്ഞു, കാരണം അവർ എന്റെ ആന്തരിക അവയവങ്ങൾ ജീവനോടെ നിലനിർത്താൻ ശ്രമിച്ചുകൊണ്ടിരിക്കുകയായിരുന്നു.” ക്രിസ്റ്റിൻ പറഞ്ഞു. ഒടുവിൽ ക്രിസ്റ്റിൻ ഫോക്സിന്റെ കൈകളും കാലുകളും അവളുടെ ജീവൻ രക്ഷിക്കാനായി നീക്കം ചെയ്തു.

ശസ്ത്രക്രിയയ്ക്ക് ശേഷം കോമയിൽ മോചിപ്പിച്ചു. ശേഷം 72 മണിക്കൂറിനുള്ളിൽ വെന്റിലേറ്ററില്ലാതെ ശ്വസിക്കാൻ യുവതിയ്ക്ക് കഴിഞ്ഞതിനെ തുടർന്ന് ഐസിയുവിൽ നിന്ന് മാറ്റി. “എന്റെ കുട്ടികൾ എന്നെ കാണരുതെന്ന് ഞാൻ ആഗ്രഹിച്ചതിനാൽ അവർ എന്നെ ഒരു മമ്മി പോലെ പൊതിഞ്ഞു – എന്റെ കൈകളും കാലുകളും നഷ്ടപ്പെടുന്നതിനെക്കുറിച്ച് ഞാൻ അവരോട് പറഞ്ഞിരുന്നില്ല.” ക്രിസ്റ്റി പറഞ്ഞു. 2020 മെയ് 17ന് ക്രിസ്റ്റിനെ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തതായും റിപ്പോർട്ടിൽ പറയുന്നു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments