പി.പി ചെറിയാൻ
ഒക്‌ലഹോമ സിറ്റി:ഒക്‌ലഹോമ സിറ്റിയിലെ ക്ലാര വാട്ടേഴ്‌സ് കമ്മ്യൂണിറ്റി കറക്ഷൻ സെന്ററിൽ നിന്ന് രക്ഷപെട്ട അന്തേവാസിയെ കണ്ടെത്താൻ പോലീസ് സഹായാമഭ്യർത്ഥിച്ചു.
34 കാരനായ ഡഗ്ലസ് ഫെന്റൺ ഒരു കുറ്റകൃത്യത്തിന് ശേഷം ആയുധം കൈവശം വച്ചതിന് ശിക്ഷ അനുഭവിക്കുകയായിരുന്നു.
ഫെന്റനെ കാണുന്നവർ 911 എന്ന നമ്പറിൽ ബന്ധപ്പെടണമെന്ന് അധികൃതർ ആവശ്യപ്പെടുന്നു,അപകടകാരിയായ ഇയാളെ കണ്ടെത്തിയാൽ ഒരിക്കലും സമീപിക്കരുതെന്നും പോലീസ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്