Friday, November 22, 2024

HomeNewsIndiaLTTE നേതാവ് പ്രഭാകരന്റെ 'മകളുടെ പ്രസംഗം'; മുന്നറിയിപ്പുമായി അന്താരാഷ്ട്ര രഹസ്യാന്വേഷണ എജന്‍സികള്‍.

LTTE നേതാവ് പ്രഭാകരന്റെ ‘മകളുടെ പ്രസംഗം’; മുന്നറിയിപ്പുമായി അന്താരാഷ്ട്ര രഹസ്യാന്വേഷണ എജന്‍സികള്‍.

spot_img
spot_img

ചെന്നൈ: കൊല്ലപ്പെട്ട എൽടിടിഇ നേതാവ് വേലുപ്പിള്ള പ്രഭാകരന്റെ മകൾ ദ്വാരകയുടെ പ്രസംഗം സംപ്രേക്ഷണം ചെയ്യാൻ നീക്കമെന്ന് റിപ്പോർട്ട്. എഐ സാങ്കേതിക വിദ്യയിലൂടെ ദ്വാരകയുടെ ചിത്രം ഉൾപ്പെടെ ഉപയോഗിച്ചാണ് പ്രസംഗം തയ്യാറാക്കുന്നതെന്നാണ് റിപ്പോർട്ട്. യുകെ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന എൽടിടിഇ, തമിഴ് അനുകൂല സംഘടനകൾ പരിപാടി സംഘടിപ്പിക്കുമെന്നാണ് റിപ്പോർട്ട്. ലണ്ടനിലും ഗ്ലാസ്‌ഗോയിലും ദ്വാരകയുടെ പ്രസംഗം തത്സമയം സംപ്രേക്ഷണം ചെയ്യുമെന്നാണ് രഹസ്യാന്വേഷണ ഏജൻസികൾ നൽകുന്ന വിവരം.

നവംബർ 27 ‘വീരനായക ദിനമായി എൽടിടിഇ പ്രഖ്യാപിച്ചിരുന്നു. ഈ ദിനത്തിൽ വേലുപ്പിള്ള പ്രഭാകരൻ അനുയായികളെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നതായിരുന്നു രീതി.

അതേസമയം ദ്വാരകയുടേത് എന്ന് സൂചിപ്പിക്കുന്ന ചിത്രവും സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. നവംബർ 27ന് എഐ സാങ്കേതിത വിദ്യയുപയോഗിച്ച് ദ്വാരകയുടേതെന്ന രീതിയിൽ വീഡിയോ ക്ലിപ്പ് പുറത്തിറക്കാൻ എൽടിടിഇ അനുകൂല സംഘടനകൾ ലക്ഷ്യമിടുന്നുണ്ടെന്ന് വിദേശ രഹസ്യാന്വേഷണ ഏജൻസികൾ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ദ്വാരക ഇപ്പോഴും ജീവിച്ചിരിക്കുന്നുണ്ടെന്നും പ്രചാരണമുണ്ട്.വരും ദിവസങ്ങളിൽ ഈ പ്രചരണങ്ങളുടെ സത്യാവസ്ഥ വ്യക്തമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

അതേസമയം വേലുപ്പിള്ള പ്രഭാകരൻ ഇപ്പോഴും ജീവിച്ചിരിക്കുന്നുണ്ടെന്ന വാദവുമായി തമിഴ് നാഷണൽ മൂവ്‌മെന്റ് നേതാവ് പഴ നെടുമാരൻ രംഗത്തെത്തിയിരുന്നു. വേലുപ്പിള്ള പ്രഭാകരൻ കൊല്ലപ്പെട്ടിട്ടില്ലെന്നും ഉചിതമായ സമയത്ത് പുറത്തു വരുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. 2009-ൽ ശ്രീലങ്കയിൽ നടന്ന ആഭ്യന്തരയുദ്ധത്തിന്റെ അവസാന ഘട്ടത്തിൽ പ്രഭാകരനും കുടുംബാംഗങ്ങളും രക്ഷപ്പെട്ടുവെന്നാണ് ചിലർ വിശ്വസിക്കുന്നത്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments