Wednesday, March 12, 2025

HomeHealth and Beautyമടിയന്മാര്‍ ബുദ്ധിയുള്ളവരെന്ന് പഠനം

മടിയന്മാര്‍ ബുദ്ധിയുള്ളവരെന്ന് പഠനം

spot_img
spot_img

ശാരീരികമായി ചുറുചുറക്കോടെ ജോലി ചെയ്ത് ഓടി നടക്കുന്നവരെക്കാള്‍ കൂടുതല്‍ ബുദ്ധിയുള്ളവരാണ് മടിയന്മാരാണെന്നാണ് ഫ്‌ളോറിഡ ഗള്‍ഫ് കോസ്റ്റ് യൂണിവേഴ്സിറ്റിയുടെ പുതിയ പഠനത്തില്‍ പറയുന്നുത്. അലസന്മാര്‍ക്ക് വിരസതയ്ക്കുള്ള സാധ്യത കുറവാണ്.

ഇത് അവരെ ബൗദ്ധികമായി ഉത്തേജിപ്പിക്കുന്ന പ്രവര്‍ത്തനങ്ങളില്‍ കൂടുതല്‍ സമയം ചെലവഴിക്കുന്നതിലേക്ക് നയിക്കും. ഗെയിമുകള്‍, വായന തുടങ്ങിയ കാര്യങ്ങളില്‍ ഏര്‍പ്പെടുന്നത് തലച്ചോറിന് വ്യായാമം നല്‍കും. എന്നാല്‍ ശാരീരികമായുള്ള പ്രവര്‍ത്തനം കുറവായിരിക്കും.

എന്നാല്‍ മറ്റുള്ളവര്‍ വിരസത ഒഴിവാക്കാന്‍ ബാഹ്യപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നു. കാരണം അത്തരക്കാര്‍ക്ക് എളുപ്പത്തില്‍ ബോറടിക്കാനുള്ള സാധ്യത കൂടുതലാണ്. ഇവര്‍ക്ക് തുടര്‍ച്ചയായ ഉത്തേജനം ആവശ്യമാണ്. പഠനത്തില്‍ ശാരീരികമായി പ്രവര്‍ത്തിക്കുന്നവരെക്കാള്‍ ഐക്യൂ ലെവല്‍ ഇവരില്‍ കൂടുതലാണെന്ന് കണ്ടെത്തിയിട്ടുണ്ട്.

അലസന്മാര്‍ കഠിനാധ്വാനത്തെക്കാള്‍ സ്മാര്‍ട്ട് ആയി ജോലി ചെയ്യാന്‍ ആഗ്രഹിക്കുന്നവരാണ്. ശാരീരിക പ്രവര്‍ത്തനങ്ങള്‍ ട്രാക്ക് ചെയ്യുന്ന ഉപകരണം ഉപയോ?ഗിച്ച് രണ്ട് ഗ്രൂപ്പുകളിലായാണ് പഠനം നടത്തിയത്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments