Monday, December 23, 2024

HomeWorldഏഴ് തവണ വിവാഹം കഴിച്ചു; 19 കൊച്ചുമക്കൾക്ക് 30 മക്കൾ; ഇനിയും വിവാഹത്തിന് തയാറെന്ന് 112...

ഏഴ് തവണ വിവാഹം കഴിച്ചു; 19 കൊച്ചുമക്കൾക്ക് 30 മക്കൾ; ഇനിയും വിവാഹത്തിന് തയാറെന്ന് 112 കാരി.

spot_img
spot_img

യൗവനത്തിൽ നിന്ന് വാർധക്യത്തിലേക്കുള്ള യാത്ര അൽപ്പം പ്രയാസകരമാണ്. ക്ഷീണം, തളർച്ച, അസുഖങ്ങൾ തുടങ്ങി പലതരത്തിലുള്ള ആരോഗ്യപ്രശ്നങ്ങളും പ്രായമാകും തോറും ഭൂരിഭാഗം ആളുകളെയും പിടികൂടും. എന്നാൽ ഇതൊന്നുമില്ലാതെ തന്റെ വാർദ്ധക്യ കാലഘട്ടംവളരെ സന്തോഷകരമായും ആരോഗ്യകരമായും ചെലവഴിക്കുകയാണ് മലേഷ്യയിൽ ഒരു വായോധിക. അതും തന്റെ 112-ാം വയസ്സിൽ.

മലേഷ്യയിലെ കജാങ് സെബിദാംഗ് നിവാസിയായ ഇവരുടെ പേരാണ് മാഡം സിതി ഹവ. എഴോളം പേരെ വിവാഹം കഴിച്ചിട്ടുള്ള സിതി ഹവയ്ക്ക് അഞ്ച് മക്കളും 19 പേരക്കുട്ടികളും പേരക്കുട്ടികൾക്ക് 30 മക്കളും ഉണ്ട്. ഈ വയസ്സിലും ആരോഗ്യകരമായ ദിനചര്യ പിന്തുടരുന്നതിനാൽ ഒരു ഊന്നുവടിയുടെ പോലും സഹായമില്ലാതെ സ്വന്തമായി നടക്കാനും ഇവർക്ക് സാധിക്കും. സിതി ഹവയുടെ സഹോദരങ്ങളും സുഹൃത്തുക്കളും ഒന്നും ഇപ്പോൾ ജീവിച്ചിരിപ്പില്ല.

തന്റെ ഈ ആയുർദൈർഘ്യത്തിന്റെ രഹസ്യത്തിന് പിന്നിൽ എന്താണെന്ന് തിരക്കുന്നവരോട് പ്രത്യേകിച്ച് രഹസ്യങ്ങൾ ഒന്നുമില്ലെന്നും താൻ ചോറ് കഴിക്കുമ്പോൾ വെള്ളം ഒഴിവാക്കാറുണ്ട്, അതായിരിക്കാം കാരണം എന്നും സിതി ഹവ പറയുന്നു . നിലവിൽ ഇവർക്ക് ചെറിയ രക്തസമ്മർദ്ദം ഉണ്ടെങ്കിലും മരുന്നുകളുടെ സഹായത്തോടെ അത് കൃത്യമായി നിയന്ത്രിക്കുന്നുമുണ്ട്. കൂടാതെ നേരിയ കാഴ്ചക്കുറവും കേൾവിക്കുറവും മാത്രമാണ് ആകെ പറയാവുന്ന ആരോഗ്യപ്രശ്നങ്ങൾ.

ആരോഗ്യവതിയായി ഇരിക്കുന്നത് കൊണ്ട് തന്നെ സന്ദർശിക്കാൻ എത്തുന്നവരോട് വളരെ ഉത്സാഹത്തോടെയാണ് സിതി ഹവ ഇടപഴകുന്നത്. കൂടാതെ തന്റെ പ്രാർത്ഥനയ്ക്കും പരമാവധി മുടക്കം വരുത്താറില്ല. അമ്മ വളരെ ആരോഗ്യവതിയായാണ് മുന്നോട്ടുപോകുന്നതെന്നും പ്രായമാകുംതോറും ഇടയ്ക്ക് ഓർമ്മക്കുറവ് മാത്രമാണ് ശ്രദ്ധയിൽപ്പെട്ടിട്ടുള്ളത് എന്നും ഇവരുടെ 47കാരിയായ മരുമകൾ സൈനുറ ആരിഫിൻ പറഞ്ഞു.

സ്വന്തമായി ഭക്ഷണം കഴിക്കാനും വെള്ളം കുടിക്കാനും ടോയ്ലറ്റിൽ പോകാനും എല്ലാം സിതി ഹവ്ക്ക് കഴിയുമെന്നും സൈനുറ കൂട്ടിച്ചേർത്തു. അതേസമയം ഓർമ്മക്കുറവ് ഉണ്ടെന്ന് പറയുമ്പോഴും, ജാപ്പനീസ് കോളനിവൽക്കരണ കാലഘട്ടം പോലുള്ള ചരിത്ര സംഭവങ്ങൾ കൊച്ചുമക്കൾക്ക് വ്യക്തമായി വിവരിക്കുന്നതിനുള്ള അവരുടെ കഴിവ് ഇളയ മകനായ അലി എടുത്തുപറഞ്ഞു.

മാഡം സിതി ഹവയ്ക്ക് അവരുടെ ഏഴ് വിവാഹങ്ങളിൽ നിന്നായി 58 നും 65 നും ഇടയിൽ പ്രായമുള്ള അഞ്ച് മക്കളുണ്ട്. നിലവിൽ തന്റെ ഇളയ മകനും മരുമകൾക്കുമൊപ്പം ആണ് സിതി ഹവയുടെ താമസം. അതേസമയം ഈ പ്രായത്തിലും തന്നോട് ആരെങ്കിലും വിവാഹാഭ്യർത്ഥന നടത്തിയാൽ ഇനിയും വിവാഹത്തിന് തയ്യാറാണെന്നും സിതി ഹവ തമാശ രൂപേണ പറയുന്നു. ഇവർ വിവാഹം ചെയ്ത ഏഴ് ഭർത്താക്കന്മാരിൽ ചിലർ മരണപ്പെടുകയും മറ്റുള്ളവർ ചില അഭിപ്രായ വ്യത്യാസങ്ങളെ തുടർന്ന് വിവാഹമോചനം നേടുകയും ചെയ്തു എന്നാണ് റിപ്പോർട്ട്‌.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments