നേട്ടങ്ങളുടെ പട്ടികയിൽ മുന്നേറുന്ന ചിത്രം ‘മിന്നല്‍ മുരളി’ അന്താരാഷ്ട്ര മാധ്യമങ്ങളിലും ചര്‍ച്ചയായി .
ന്യൂയോർക്ക് ടൈംസിന്റെ മികച്ച 5 സിനിമകളുടെ പട്ടികയിലാണ് ബേസിൽ ജോസഫിന്റെ സംവിധാനത്തിൽ ടൊവിനോ നായകനായ ചിത്രം ഇടംപിടിച്ചിരിക്കുന്നത്. പട്ടികയിൽ മൂന്നാം സ്ഥാനത്താണ് ചിത്രമുള്ളത്. ഇക്കാര്യം ബേസിൽ ജോസഫും സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചിട്ടുണ്ട്.
നെറ്റ്ഫ്‌ലിക്‌സില്‍ സ്ട്രീം ചെയ്യുന്ന അഞ്ച് അന്താരാഷ്ട്ര സിനിമകളെക്കുറിച്ചുള്ള വാര്‍ത്തയിലാണ് മിന്നല്‍ മുരളി എന്ന പേരും ഉള്‍പ്പെട്ടിട്ടുള്ളത്. ബിന്തി, വർക്ക് ഫോഴ്സ്, ഗ്രിറ്റ്, മ്യൂട്ട് ഫയർ എന്നിവയാണ് ന്യൂയോർക്ക് ടൈംസിന്റെ പട്ടികയിൽ ഇടംപിടിച്ച മറ്റ് സിനിമകൾ.
ഒടിടി റിലീസ് ആയ മിന്നല്‍ മുരളി’ക്ക് നെറ്റ്ഫ്‌ലിക്‌സിന്റെ മറ്റൊരു സിനിമയ്ക്കും ഇല്ലാത്ത വരവേല്‍പ്പായിരുന്നു തുടക്കം മുതലേ ലഭിച്ചുകൊണ്ടിരുന്നത്. ക്രിസ്മസ് റിലീസായി എത്തിയ മിന്നല്‍ മുരളി നെറ്റ്ഫ്‌ലിക്‌സിന്റെ ആഗോള ലിസ്റ്റിലെ ആദ്യ പത്തില്‍ തുടര്‍ച്ചയായ മൂന്ന് വാരങ്ങള്‍ പിന്നിട്ട് 2021ല്‍ ഏറ്റവുമധികം റേറ്റിംഗ് ലഭിച്ച ആക്ഷന്‍, അഡ്വഞ്ചര്‍ ചിത്രങ്ങളുടെ ലിസ്റ്റിലും ഇടംപിടിച്ചു.