Friday, March 14, 2025

HomeAmericaദര്‍ശനം സാംസ്‌കാരിക വേദി വായന വിജയിക്ക് കൈരളി യൂ എസ് എ പുരസ്‌കാരം

ദര്‍ശനം സാംസ്‌കാരിക വേദി വായന വിജയിക്ക് കൈരളി യൂ എസ് എ പുരസ്‌കാരം

spot_img
spot_img

ന്യൂയോര്‍ക്ക്: ദര്‍ശനം വായനാമുറി വിജയിക്കുള്ള കൈരളി ടിവി യു എസ് എ 2021 പുരസ്‌കാരം പ്രഖ്യാപിച്ചു .2021 ല്‍ ഏറ്റവും കൂടുതല്‍ ദിവസങ്ങളില്‍ വിജയി ആവുകയും വായിച്ച പുസ്തകങ്ങളുടെ പഠനം നടത്തുകയും ചെയിത കോഴിക്കോട് പേരാമ്പ്ര ചെനോളി അമൃതത്തിലെ ബീന വിജയന്‍ ക്യാഷ് അവാര്‍ഡിനും ഫലകത്തിനും അര്‍ഹയായി ദര്‍ശനം വായനാമുറി വിജയിക്കുള്ള കൈരളി ടിവി യു എസ് എ യുടെ രണ്ടാമത് പുരസ്‌കാരമാണ് ബീന വിജയന്‍ നേടിയത്.

സാഹിത്യ നിരൂപകന്‍ മിനി പ്രസാദ് ,ദര്‍ശനം പ്രസിഡന്റ് ടി .കെ സുനില്‍കുമാര്‍ ,ഐ ടി കോര്‍ഡിനേറ്റര്‍ പി .സിദ്ധാര്‍ത്ഥന്‍ എന്നിവരായിരുന്നു പരിശോധകര്‍ .ബാംഗളൂരിലെ 14 എഴുത്തുകാരുടെ രചനകളുടെ ഉത്സവം വായനാമുറിയുടെ 429 മത് ദിവസമായ ജനുവരി 26 ന് ആരംഭിക്കുന്നു .

അതിന്റെ സമാപനമായ ഫെബ് ;8 ന് ക്യാഷ് പ്രൈസും ഫലകവും വിതരണം ചെയ്യുമെന്ന്‌കൈരളി യൂഎസ് എ പ്രധിനിധി ജോസ് കാടാപുറം ,കൈരളി ന്യൂസ് മലബാര്‍ റീജിയന്‍ ഹെഡ് പി .വി കുട്ടന്‍ എന്നിവര്‍ അറിയിച്ചു

കൂടുതല്‍ വിവരങ്ങള്‍ക്ക് ദര്‍ശനം സാംസ്‌കാരിക വേദി വായന ഗ്രൂപ്പ് സെക്രട്ടറി എം എ ജോണ്‍സന്‍ 974 503 0398.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments