Friday, March 14, 2025

HomeAmericaലളിത രാമമൂര്‍ത്തി : മയൂഖം വേഷ വിധാന മത്സര വിജയി, നസ്മി ഹാഷിം ഫസ്റ്റ് റണ്ണറപ്പ്

ലളിത രാമമൂര്‍ത്തി : മയൂഖം വേഷ വിധാന മത്സര വിജയി, നസ്മി ഹാഷിം ഫസ്റ്റ് റണ്ണറപ്പ്

spot_img
spot_img

സലിം ആയിഷ

ന്യൂയോര്‍ക്ക്: ആവേശവും ഉദ്വേഗവും നിറഞ്ഞുനിന്ന മണിക്കൂറുകള്‍ നീണ്ട മത്സരത്തിനൊടുവില്‍, ഗ്രേറ്റ് ലേക്സ് മേഖലയില്‍ നിന്നുള്ള ബഹുമുഖ സംരംഭകയും, ഭരതനാട്യത്തിലും കര്‍ണാടക സംഗീതത്തിലും പ്രാവീണ്യവുമുള്ള ലളിത രാമമൂര്‍ത്തി കീരീടം ചൂടി. മത്സരങ്ങള്‍ തത്സമയം ഫ്‌ലവര്‍സ് ടിവിയില്‍ പ്രക്ഷേപണം ചെയ്തു.

ടൊറന്റോയില്‍ ഐടി അനലിസ്റ്റായി ജോലി ചെയ്യുന്ന നസ്മി ഹാഷിം ആണ് ഫസ്റ്റ് റണ്ണറപ്പ്. അഭിനയം, നൃത്തം, മോഡലിംഗ് എന്നിവയിലെല്ലാം താല്‍പ്പര്യമുള്ള വ്യക്തിയാണ് നസ്മി ഹാഷിം. കലിഫോര്‍ണിയ ബേക്കേഴ്സ്ഫീല്‍ഡില്‍ നഴ്‌സ് പ്രാക്ടീഷണറായി ജോലി ചെയ്യുന്ന ശ്വേത മാത്യുവാണ് സെക്കന്റ് റണ്ണറപ്പ്.

പതിനഞ്ചോളം മത്സരാര്‍ത്ഥികള്‍ പങ്കെടുത്ത മത്സരം രാവേറെ നീണ്ടു നിന്നു. പ്രയാഗ മാര്‍ട്ടിന്‍, രഞ്ജിനി ഹരിദാസ്, രഞ്ജിനി ജോസ്, ലക്ഷ്മി സുജാത, രേഖ തുടങ്ങിയവര്‍ അടങ്ങുന്ന വിധികര്‍ത്താക്കളാണ് വിജയികളെ തിരഞ്ഞടുത്തത് .

എല്ലാ മത്സരാര്‍ഥികളെയും, വിജയികളെയും, ഫോമാ പ്രസിഡന്റ് അനിയന്‍ ജോര്‍ജ്ജ്, ജനറല്‍ സെക്രട്ടറി ടി.ഉണ്ണികൃഷ്ണന്‍, ട്രഷറര്‍, തോമസ് ടി.ഉമ്മന്‍, വൈസ് പ്രസിഡന്റ് പ്രദീപ് നായര്‍, ജോയിന്റ് സെക്രട്ടറി ജോസ് മണക്കാട്ട്, ജോയിന്റ് ട്രഷറര്‍ ബിജു തോണിക്കടവില്‍, വനിതാ ഫോറം നാഷണല്‍ കമ്മറ്റി ചെയര്‍ പേഴ്സണ്‍ ലാലി കളപ്പുരക്കല്‍, വൈസ് ചെയര്‍പേഴ്സണ്‍ ജൂബി വള്ളിക്കളം, സെക്രട്ടറി ഷൈനി അബൂബക്കര്‍, ട്രഷറര്‍ ജാസ്മിന്‍ പരോള്‍ എന്നിവര്‍ ആശംസിച്ചു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments