വാഷിങ്ടണ്‍: ജെറ്റ് വിമാനത്തിന്റെ എഞ്ചിനുള്ളില്‍പ്പെട്ട് എയര്‍പോര്‍ട്ട് ജീവനക്കാരന്‍ കൊല്ലപ്പെട്ടു. അലബാമയിലെ മോണ്ട്ഗോമറി റീജിയണല്‍ എയര്‍പോര്‍ട്ടില്‍ പുതുവത്സരത്തലേന്നാണ് അപകടം നടന്നത്. വൈകിട്ട് 3 മണിക്ക് എയര്‍പോര്‍ട്ട് ജീവനക്കാരനെ എംബ്രയര്‍ 170 ന്റെ എഞ്ചിന്‍ വലിച്ചെടുക്കുകയായിരുന്നെന്ന് ന്യൂയോര്‍ക്ക് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു.
വിമാനം ലാന്‍റ് ചെയ്തിരുന്നെങ്കിലും അതിന്റെ എഞ്ചിന്‍ പ്രവര്‍ത്തിക്കുകയായിരുന്നു. പീഡ്മോണ്ട് എയര്‍ലൈന്‍സില്‍ ജോലി ചെയ്തയാളാണ് മരിച്ചത്. ‘പീഡ്മോണ്ട് എയര്‍ലൈന്‍സിലെ ടീം അംഗത്തിന്റെ ദാരുണമായ മരണത്തില്‍ ദുഃഖിക്കുന്നെന്നും അവരുടെ കുടുംബത്തിന്റെ ദുഃഖത്തില്‍ പങ്കുചേരുന്നെന്നും എയര്‍പോര്‍ട്ട് എക്സിക്യൂട്ടീവ് ഡയറക്ടര്‍ വേഡ് ഡേവിസ് പ്രസ്താവനയില്‍ പറഞ്ഞു. വാര്‍ത്ത തങ്ങളെ തകര്‍ത്തുവെന്ന് അമേരിക്കന്‍ എയര്‍ലൈന്‍സ് പ്രസ്താവനയില്‍ പറഞ്ഞു.
സംഭവത്തില്‍ എന്‍ടിഎസ്ബിയും ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്‌ട്രേഷനും അന്വേഷണം നടത്തുന്നു