Friday, January 10, 2025

HomeAmericaഭദ്രാസന യൂത്ത് ലീഡർഷിപ്പ് കോൺഫ്രറൻസിന് ബിഷപ് ഡോ.മാർ ഫിലക്സിനോസ് തിരി തെളിച്ചു.

ഭദ്രാസന യൂത്ത് ലീഡർഷിപ്പ് കോൺഫ്രറൻസിന് ബിഷപ് ഡോ.മാർ ഫിലക്സിനോസ് തിരി തെളിച്ചു.

spot_img
spot_img

ഷാജീ രാമപുരം

ഡാളസ്: മാർത്തോമ്മ സഭയുടെ നോർത്ത് അമേരിക്ക – യൂറോപ്പ് ഭദ്രാസന യൂത്ത് ഫെലോഷിപ്പിന്റെ നേതൃത്വത്തിൽ നടത്തപ്പെടുന്ന 26 – മത് യൂത്ത് ലീഡർഷിപ്പ് കോൺഫ്രറൻസ് ഡാളസിലെ പ്ലേനോ സെഹിയോൻ മാർത്തോമ്മാ ദേവാലയത്തിൽ വെച്ച് നടന്ന ചടങ്ങിൽ ഭദ്രാസനാധിപൻ ബിഷപ് ഡോ.ഐസക് മാർ ഫിലക്സിനോസ് തിരി തെളിച്ചു.

ജനുവരി 5 വ്യാഴാഴ്ച വൈകിട്ട് 6 മണി മുതൽ ആരംഭിക്കുന്ന കോൺഫ്രറൻസ് ജനുവരി 8 ഞായറാഴ്ച വിശുദ്ധ കുർബ്ബാന ശുശ്രുഷക്കും ആരാധനക്കും ശേഷം സമാപിക്കും. Reaching up Reaching out എന്നതാണ് മുഖ്യ ചിന്താവിഷയം.  അമേരിക്കയിലെയും, കാനഡയിലെയും മാർത്തോമ്മാ ഇടവകളിലെ യൂത്ത് ഫെലോഷിപ്പിൽ അംഗങ്ങൾ ആയിട്ടുള്ളവർക്ക് നേതൃത്വം നൽകുവാൻ അതാത് ഇടവകളിൽ നിന്ന് ഈ വർഷം തെരഞ്ഞെടുക്കപ്പെട്ടവർക്കു വേണ്ടിയുള്ള ഈ പഠന ശിബിരത്തിൽ നൂറിൽ പരം യൂത്ത് ഫെലോഷിപ്പ് നേതാക്കൾ പങ്കെടുക്കുന്നു.

ഭദ്രാസന യൂത്ത് ഫെലോഷിപ്പ് വൈസ് പ്രസിഡന്റും, ഫിലാഡൽഫിയ റീജിയണൽ യൂത്ത് ചാപ്ലയിനും ആയ റവ.തോമസ് കെ.മാത്യു, ഭദ്രാസന മിഷൻ പ്രവർത്തനങ്ങളുടെ ഡയറക്ടർ റവ.ക്രിസ്റ്റഫർ ഫിൽ ഡാനിയേൽ, റവ.ലാറി വർഗീസ്, റവ.ജെയ്സൺ എ.തോമസ്, റവ.ഡെന്നിസ് എബ്രഹാം, റവ.ജെസ് എം.ജോർജ്‌, റവ.ജെസ്വിൻ എസ്.ജോൺ, ടോം ഫിലിപ്പ്, പുഷ്പ സാമുവേൽ എന്നിവരാണ് ലീഡർഷിപ്പ് ട്രയിനിംഗിന് നേതൃത്വം നൽകുന്നത്.

കോൺഫ്രറൻസിന്റെ കൺവീനർന്മാർ ആയി ജെസിക്ക എബ്രഹാം, റെയ്‌ച്ചൽ വർണ്ണൻ എന്നിവർ പ്രവർത്തിക്കുന്നു. ഉത്‌ഘാടന സമ്മേളനത്തിൽ പ്ലേനോ സെഹിയോൻ മാർത്തോമ്മ ഇടവക വികാരി റവ.ജോബി ജോൺ ഏവർക്കും സ്വാഗതം അരുളി. ഭദ്രാസനത്തിന്റെ നേതൃത്വത്തിൽ  എല്ലാ വർഷവും നടത്തപ്പെടുന്ന ഈ ലീഡർഷിപ്പ് ട്രെയിനിങ് പ്രോഗ്രാമുകൾ മൂലം  വളർന്നു വരുന്ന പുതുതലമുറയെ ദൈവവുമായുള്ള കൂടുതൽ ആളത്വബന്ധത്തിലേക്ക്  അടുപ്പിക്കുവാൻ ഇടയാകട്ടെ എന്ന് ബിഷപ് ഡോ.മാർ ഫിലക്സിനോസ് ഉൽഘാടന പ്രസംഗത്തിൽ ആശംസിച്ചു. 

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments