Tuesday, March 11, 2025

HomeAmericaആൻഡ്രൂസ് കുന്നുംപറമ്പിൽ ഡബ്ല്യൂ. എം. സി. അമേരിക്ക റീജിയൻ അഡ്വൈസറി ബോർഡ് ചെയർമാൻ 

ആൻഡ്രൂസ് കുന്നുംപറമ്പിൽ ഡബ്ല്യൂ. എം. സി. അമേരിക്ക റീജിയൻ അഡ്വൈസറി ബോർഡ് ചെയർമാൻ 

spot_img
spot_img

(സ്വന്തം ലേഖകൻ)

ന്യൂജേഴ്‌സി: വേൾഡ് മലയാളി കൗൺസിൽ അമേരിക്ക റീജിയൻ (ന്യൂ ജേഴ്‌സി കോർപറേഷൻ) അഡ്വൈസറി ബോർഡ് ചെയർമാനായി ആൻഡ്രൂസ് കുന്നും പറമ്പിലിനെ റീജിയൻ എക്സിക്യൂട്ടീവ് കൌൺസിൽ തിരഞ്ഞെടുത്തു.  ന്യൂയോർക്കിൽ നിന്നുമുള്ള ശ്രീ ആൻഡ്രൂസ് ജേക്കബ് സാമൂഹ്യ സാംസ്‌കാരിക മേഖലയിൽ പ്രാവീണ്യം തെളിയിച്ച ചുരുക്കം ചില മലയാളികളിൽ ഒരാളാണെന്ന് മാത്രമല്ല പുതിയ തലമുറയ്ക്ക് മലയാളം പഠിക്കുവാൻ പാഠപുസ്തകം തയ്യാറാക്കി പ്രസിദ്ധീകരിക്കുകയും ആദ്യ കാല മലയാളി കുടിയറ്റക്കാരെ പരിചയപ്പെടുത്തികൊണ്ടു മനോഹരമായ ശൈലിയിൽ പുസ്തകം പ്രസിദ്ധീകരിക്കുകയും ചെയ്തിട്ടുണ്ട്. അമേരിക്ക റീജിയൻ അഡ്വൈസറി ചെയർമാനായി താൻ ഏറ്റിരിക്കുന്ന കർത്തവ്യം ഭംഗിയായി നിർവഹിക്കുമെന്നും തന്നിൽ അർപ്പിച്ച വിശ്വസത്തിനു നന്ദി പറയുന്നു എന്നും മറുപടി പ്രസംഗത്തിൽ ആൻഡ്രൂസ് കുന്നും പറമ്പിൽ പ്രതികരിച്ചു. കൂടാതെ ഡോക്ടർ സോജി ജോൺ, പോൾ സി. മത്തായി എന്നിവരെ ബോർഡ് അംഗങ്ങളായും തിരഞ്ഞെടുത്തു. അമേരിക്ക റീജിയൻ അഡ്മിൻ വൈസ് പ്രസിഡന്റ് ഒഴിവിലേക്ക് മാത്യൂസ് എബ്രഹാമിനെ (ചിക്കാഗോ) തിരഞ്ഞെടുത്തു.

അമേരിക്ക റീജിയൻ ചെയർമാൻ പി. സി. മാത്യുവിന്റെ അധ്യക്ഷതയിൽ കൂടിയ എക്സിക്യൂട്ടീവ് കൗൺസിലിൽ പ്രസിഡന്റ് എൽദോ പീറ്റർ പ്രവർത്തന രേഖകൾ സമർപ്പിച്ചു. വിവിധ പോവിൻസുകളുടെ പ്രവർത്തനങ്ങളെ അതാതു പ്രൊവിന്സിൽ നിന്നും പങ്കെടുത്ത റീജിയൻ, പ്രൊവിൻസ് ഭാരവാഹികൾ വിവരിച്ചു. 

ഫിലാഡൽഫിയ പ്രോവിന്സിനെ പ്രതിനിധീകരിച്ചുകൊണ്ടു റീജിയൻ വൈസ് പ്രസിഡന്റ് ഓർഗനൈസഷൻഡെവലൊപ്മെൻറ് ജോസ് ആറ്റുപുറം പ്രസംഗിച്ചു. ഇടുക്കിയിൽ തങ്ങളുടെ പ്രൊവിൻസ് പണികഴിപ്പിച്ചു ദാനം നൽകുന്ന വീടിന്റെ പണി പൂർത്തി ആയതായി ശ്രീ ആറ്റുപുറം അറിയിച്ചതോടൊപ്പം ഫിലാഡൽഫിയ പ്രൊവിൻസ് വേൾഡ് മലയാളി കൗൺസിൽ അമേരിക്ക റീജിയൻ യൂണിഫിഡിനെ (ന്യൂ ജേഴ്‌സി കോർപറേഷൻ) എല്ലാ പിന്തുണയും വാഗ്ദാനം ചെയ്യുകയും ചെയ്തു.

ചിക്കാഗോ പ്രൊവിൻസ് പണികഴിപ്പിക്കുന്ന പത്തു വീടുകളുടെ പൂർത്തീകരണം ജനുവരിയിൽ തീരുമെന്നും കൂടാതെ ആടുകളെ നൽകുവാനുള്ള പുതിയ പദ്ധതിയെപ്പറ്റിയും പ്രസിഡന്റ് ബെഞ്ചമിൻ, മാത്തുക്കുട്ടി ആലുംപറമ്പിൽ, തോമസ് ഡിക്രൂസ് എന്നിവർ വിവരിച്ചു.

ഡി. എഫ്. ഡബ്ല്യൂ പ്രൊവിൻസ് ചെയ്തുകൊണ്ടിരിക്കുന്ന പ്രവർത്തനങ്ങളെ പ്രസിഡന്റ് ജോർജ് വര്ഗീസ്, ചെയർമാൻ വര്ഗീസ് കയ്യാലക്കകം, എന്നിവർ വിവരിച്ചു. ഒരു വീട് നൽകുന്നതോടൊപ്പം പണിതീരാതിരുന്ന മറ്റൊരു വീടിനു സാമ്പത്തീക സഹായം നൽകിയതും ഡോക്ടർ എം. എസ. സുനിലുമായി ചേർന്നു നൂറു പുതപ്പുകൾ നൽകുന്നതിൽ 60 എണ്ണം നൽകിയതായും ജോർജ് പറഞ്ഞു.

മുൻ റീജിയൻ പ്രസിഡന്റ് സുധിർ നമ്പ്യാർ പ്രൊവിൻസുകളുടെ നല്ല ചാരിറ്റി പ്രവർത്തനങ്ങളെ അനുമോദിക്കുകയും ന്യൂ ജേഴ്സിയിൽ വേൾഡ് മലയാളി കൗൺസിൽ പ്രവർത്തനങ്ങൾ ഓൾ വിമൻസ് പ്രൊവിൻസുമായി ചേർന്നു നോർത്ത് ജേഴ്സി പ്രൊവിൻസ് പ്രവർത്തിക്കുന്നതിനെപ്പറ്റി വിവരിക്കുകയും ചെയ്തു. റീജിയൻ ഭാരവാഹികളായ മാത്യു വന്ദനത്തു വയലിൽ, ശോശാമ്മ ആൻഡ്രൂസ്, ഉഷാ ജോർജ്, അലക്സ് യോഹന്നാൻ, കുരിയൻ സഖറിയ, ജെയ്സി ജോർജ്, ബിജു തോമസ് ടോറോണ്ടോ, ബിജു തുമ്പിൽ, സോണി തോമസ്, എലിസബത്ത് റെഡിയാർ, ബീനാ ജോർജ് മുതലായവർ പുതുതായി അംഗീകാരം കൊടുത്ത കാനഡയിലെ ലണ്ടൺ പ്രൊവിൻസ് നേതാക്കളായ സജു തോമസ്, മോബിൻ പിയലൻ, ഹൃദ്യ സ്യാം, സ്നേഹാ ചന്ദ്രൻ മുതലായവരോടൊപ്പം പങ്കെടുത്ത ഏവരേയും അനുമോദിക്കുകയും ചെയ്‌തു.

ഗ്ലോബൽ ചെയർമാൻ, ഡോക്ടർ രാജ് മോഹൻ പിള്ളൈ, ഗ്ലോബൽ ജെനറൽ സെക്രട്ടറി പ്രൊഫ. കെ. പി. മാത്യു എന്നിവർ അനുമോദനങ്ങൾ അറിയിച്ചു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments