Sunday, December 22, 2024

HomeAmericaഹൂസ്റ്റൺ സെന്റ് മേരീസ് ദേവാലയത്തിൽ മൂന്ന് നോമ്പ്: അഭിവന്ദ്യ ഡോ. തോമസ് മാർ ഇവാനിയോസ് മെത്രാപ്പോലീത്ത...

ഹൂസ്റ്റൺ സെന്റ് മേരീസ് ദേവാലയത്തിൽ മൂന്ന് നോമ്പ്: അഭിവന്ദ്യ ഡോ. തോമസ് മാർ ഇവാനിയോസ് മെത്രാപ്പോലീത്ത പ്രധാന കാർമികത്വം വഹിക്കും

spot_img
spot_img

ഹൂസ്റ്റൺ: ഹൂസ്റ്റൺ സെന്റ് മേരീസ് മലങ്കര ഓർത്തഡോക്സ്‌ ദേവാലയത്തിൽ ജനുവരി 29 ഞായറാഴ്ച മുതൽ ഫെബ്രുവരി 1 ബുധനാഴ്ച വരെ മൂന്ന് നോമ്പ് ആചരണത്തിന്റ ഭാഗമായി പ്രത്യക പ്രാർഥനകളും വചന ശുശ്രൂഷയും നടക്കും. ശുശ്രൂഷകൾക്ക് മലങ്കര ഓർത്തോഡോക്സ് സഭയുടെ സൗത്ത് വെസ്റ്റ് അമേരിക്കൻ ഭദ്രാസന മെത്രാപ്പോലീത്ത അഭിവന്ദ്യ ഡോ. തോമസ് മാർ ഇവാനിയോസ് പ്രധാന കാർമികത്വം വഹിക്കും.

വലിയ നോമ്പ് ആരംഭിക്കുന്നതിന് 18 ദിവസം മുൻപുള്ള തിങ്കൾ, ചൊവ്വ, ബുധൻ ദിവസങ്ങളിൽ മൂന്നു നോമ്പ് ആചരിക്കുന്നു. അതിനാൽ മൂന്നു നോമ്പ് “പതിനെട്ടാമിടം” എന്ന് കൂടി അറിയപ്പെടുന്നു. പഴയ നിയമത്തിൽ യോനാ പ്രവാചകൻ ദൈവകൽപനയനുസരിച്ച് നിനവെ നഗരത്തിൽ മാനസാന്തരപ്പെടാൻ ആഹ്വാനം ചെയ്യുകയും, അവർ മനസ് തിരിഞ്ഞ് അനുതപിക്കുകയും ചെയ്തതിന്റെ അനുസ്മരണമാണ് ഇത്.യോനാ മൂന്നു രാവും പകലും മത്സ്യത്തിന്റെ ഉദരത്തിൽ ചിലവഴിച്ചു മാനസാന്തരം ഉണ്ടായി (യോനാ 1:17) എന്നതാണ് മൂന്നു ദിവസത്തെ നോമ്പിന്റെ വി. വേദപുസ്തക പശ്ചാത്തലം.

2023 ജനുവരി 29, 30, 31 (ഞായർ, തിങ്കൾ, ചൊവ്വാ) ദിവസങ്ങളിൽ വൈകിട്ട് 7 -നു മൂന്ന് നോമ്പിലെ പ്രത്യേക സന്ധ്യാ നമസ്കാരം നടക്കും.
ജനുവരി 31 ചൊവ്വാഴ്ച്ച വൈകിട്ട് 7 -മണിക്ക് നടക്കുന്ന സന്ധ്യാ നമസ്കാരത്തിനും വചന ശുശ്രൂഷക്കും മലങ്കര ഓർത്തോഡോക്സ് സഭയുടെ സൗത്ത് വെസ്റ്റ് അമേരിക്കൻ ഭദ്രാസന മെത്രാപ്പോലീത്ത അഭിവന്ദ്യ ഡോ. തോമസ് മാർ ഇവാനിയോസ് പ്രധാന കാർമികത്വം വഹിക്കും. ഹൂസ്റ്റണിലെ വിവിധ ഓർത്തഡോക്സ് ദേവാലയങ്ങളിലെ വികാരിമാരും വിശ്വാസികളും പങ്കെടുക്കും.

സമാപന ദിവസമായ ബുധനാഴ്ച (ഫെബ്രുവരി 1) വൈകിട്ട് 7 മണിക്ക് സന്ധ്യാ നമസ്കാരത്തോടെ ആരംഭിക്കുന്ന വിശുദ്ധ കുർബാനക്ക് വികാരി റവ.ഫാ. ജോൺസൺ പുഞ്ചക്കോണം നേതൃത്വം നൽകും.

നോമ്പാചരണത്തിലും, പ്രാർത്ഥനകളിലും എല്ലാ വിശ്വാസികളെയും ക്ഷണിക്കുന്നതായി വികാരി റവ.ഫാ.ജോൺസൺ പുഞ്ചക്കോണം, സെക്രട്ടറി മിസ്റ്റർ.ബ്ലസൺ വർഗ്ഗീസ്, ട്രസ്റ്റി മിസ്റ്റർ തോമസ് വർഗ്ഗീസ് എന്നിവർ അറിയിച്ചു

കൂടുതൽ വിവരങ്ങൾക്ക്
Fr.Johnson Punchakonam (Vicar) 770-310-9050
Mr. Thomas Varghese (Treasurer) 832-875-4780
Mr. Blesson Varghese (Secretary) 281-300-6395
https://houstonstmarys.com

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments