സുമോദ് നെല്ലിക്കാല
ഹൂസ്റ്റൺ∙ മലയാളി അസോസിയേഷന്റെ പ്രഥമ ടാക്സ് സിംപോസിയം 2022ൽ വളരെയേറെ വിജയപ്രദമായതുകൊണ്ട് 2023 ലും കൂടുതൽ ആവശ്യക്കാരുടെ അപേക്ഷ പരിഗണിച്ച് ഹൂസ്റ്റൺ മലയാളി അസോസിയേഷൻ, ഫൊക്കാനയുമായി സഹകരിച്ചു ടാക്സ് സിംപോസിയം 2023ൽ വീണ്ടും നടത്തിയത് വളരെ വിജയപ്രദമായി.
യുഎസ് ടാക്സ് കൺസൾട്ടന്റ് ശ്രീ ജോസഫ് കുര്യപ്പുറം 30ലേറെ വർഷമായി ന്യൂയോർക്ക് അതുപോലെ എല്ലാ സ്റ്റേറ്റുകൾക്കും വേണ്ടി ടാക്സ്. സർവീസ് ചെയ്യുന്നു. ഇദ്ദേഹം പൊക്കാനയുടെ അഡ്വൈസറി ബോർഡ് ചെയർപേഴ്സൺ ആണ്. ജനുവരി 28 വൈകിട്ട് 7 30ന് ആരംഭിച്ച ടാക്സ് സിമ്പോസിയം ഒരു മണിക്കൂർ ആണ് സമയം ഉദ്ദേശിച്ചിരുന്നെങ്കിലും മൂന്നുമണിക്ക് മണിക്കൂറിലേറെ മറ്റുള്ളവർക്ക് വേണ്ടി അവരുടെ സംശയങ്ങൾ, ടാക്സിനെ കുറിച്ചുള്ള സംശയങ്ങൾ തീർത്തു കൊടുക്കുവാനും പഠിപ്പിക്കുവാനും ഗൈഡ് ചെയ്യാനും അദ്ദേഹത്തിന് സാധിച്ചു.
സമൂഹ സേവനത്തിന് വേണ്ടി, സമൂഹത്തിൻറെ ആവശ്യങ്ങൾ അറിഞ്ഞ് സഹായിക്കുന്ന ഫൊക്കാന ഹൂസ്റ്റൺ മലയാളി അസോസിയേഷനെയും ജോസഫ് കുരിയപ്പുറം. വളരെയേറെ അഭിനന്ദിച്ചു. അദ്ദേഹത്തിന്റെ സേവന സന്നദ്ധതയെ ഹൂസ്റ്റൺ മലയാളി അസോസിയേഷൻ പ്രസിഡൻറ് ഷീല ചെറു പ്രത്യേകം അഭിനന്ദിച്ചു.
റിപ്പബ്ലിക് ദിനത്തിന്റെ സന്ദേശം നൽകി കൊണ്ടാണ് ഫൊക്കാനയുടെ പ്രസിഡൻറ് രാജൻ പടവത്ത് യോഗം ആരംഭിച്ചത്. ഈയിടെ പൊക്കാനിയിൽ നിന്ന് വേർപെട്ടു പോയ BOT വൈസ് ചെയർമാൻ രാജൻ രാജു സക്കറിയയെ പ്രത്യേകം എല്ലാവരും അനുസ്മരിച്ചു കൊണ്ടും പ്രാർത്ഥിച്ചുകൊണ്ടുമാണ് യോഗം ആരംഭിച്ചത്.
ടെക്സ്റ്റ് മെസ്സേജുകൾ വഴിയും ഇ മെയിൽ വഴിയും ഫോൺകോൾ വഴിയും നിരവധി ചോദ്യ ഉത്തരങ്ങൾ ചോദ്യങ്ങൾ ഞങ്ങൾക്ക് ലഭിച്ചിരുന്നുവെന്ന് ഷീല ചെറുവും ജോസഫ് കുരിയപ്പുറവും അറിയിച്ചു. അവർക്കുള്ള ഉത്തരങ്ങൾ ആണ് ആദ്യത്തെ സെക്ഷനിൽ നൽകിയത്. രണ്ടാമത്തെ സെക്ഷൻ മീറ്റിംഗിൽ സന്നിഹിതരായിരുന്ന എല്ലാവരുടെയും ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങളും ഗൈഡൻസും അറിവ് പങ്കുവെക്കലും ആയിരുന്നു.
ഹ്യൂസ്റ്റൺ മലയാളി അസോസിയേഷന്റെ വൈസ് പ്രസിഡന്റ് ജിജു ജോൺ കുന്നംപള്ളിയിൽ. ശ്രീ ജോസഫ് കുര്യാ പുറത്തിന്ന് ഹൃദയങ്കമമായ നന്ദി രേഖപ്പെടുത്തി. മലയാളി അസോസിയേഷന്റെ തന്നെ ബോർഡ് ഓഫ് ട്രസ്റ്റി ചെയർപേഴ്സൺ ശ്രീ പ്രദീശൻ പാണഞ്ചേരി സന്നിഹിതരായിരുന്ന എല്ലാ മെമ്പേഴ്സിനും ഞങ്ങളുടെ ക്ഷണം സ്വീകരിച്ച് ഇതിൽ പങ്കെടുക്കാൻ എത്തിയ എല്ലാ മെമ്പേഴ്സിനും, ഔട്ട്സൈഡ് മെമ്പേഴ്സ് പബ്ലിക്കിനും പ്രത്യേകം നന്ദി രേഖപ്പെടുത്തി.
രാജൻ പടവത്ത് പ്രസിഡൻറ് എല്ലാവർക്കും പ്രത്യേകം പ്രത്യേകം സെക്ഷനുകൾ ഒരുക്കുകയും എല്ലാവർക്കും നിശ്ചിതമായ സമയം നൽകുകയും ചെയ്തു ബോർഡ് ഓഫ് ട്രസ്റ്റ് ചെയർപേഴ്സൺ വിനോദ് കെ ആർ കെ, അസിസ്റ്റന്റ് വൈസ് പ്രസിഡന്റ് ലൂക്കോസ് മാളികയിൽ. ബോർഡ് ഓഫ് ട്രസ്റ്റി ബാബി ജേക്കബ്, എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് സുജ ജോസ് , ന്യൂയോർക്ക് ആർവിപി റെജി വർഗീസ്, അസോസിയേറ്റ് ജോയിൻ സെക്രട്ടറി. ബാല കെ ആർ കെ,അസോസിയേറ്റ് വൈസ് പ്രസിഡൻറ് എബ്രഹാം പൊടിമണ്ണിൽ , മറ്റുള്ളവർക്കും വേണ്ടിയും പ്രത്യേകം ചോദ്യങ്ങൾ , അതിന്റെ വശങ്ങളും പ്രത്യേക പ്രത്യേകം ജോസഫ് കുര്യപ്പുറത്തോടെ ചോദിച്ച് മനസ്സിലാക്കി. മൂന്നു മണിക്കൂറിലേറെ എല്ലാവരുടെയും ചോദ്യങ്ങൾക്ക് ശരിയായ ഉത്തരങ്ങൾ നൽകി അവരെ തൃപ്തിപ്പെടുത്തിയ യുഎസ് ടാക്സ് സർവീസസ് കൺസൾട്ടൻസ് കൂടിയായ ജോസഫ് എല്ലാവരുടെയും ഹൃദയം അഴിഞ്ഞ നന്ദികൾ നന്ദിയോടെ അറിയിക്കുന്നു. ഇനിയും കൂടുതൽ കൂടുതൽ സിമ്പോസിയങ്ങളുമായി സമൂഹത്തിന് ഉപകരിക്കുന്ന ആശയങ്ങളും ആദർശങ്ങളും. സന്ദേശങ്ങളും ചെയ്യുന്നതാണെന്ന് മലയാളി അസോസിയേഷൻ പ്രസിഡൻറ് ഷീല ചെറു അറിയിച്ചു.
എല്ലാവരോടും സമൂഹത്തിനുവേണ്ടി നൽകുന്ന എല്ലാവരോടും പൊക്കാനയുടെ എല്ലാ നല്ല സംരംഭങ്ങളും എച്ച്എംഎ മലയാളി അസോസിയേഷന്റെ എല്ലാ നല്ല സംരംഭങ്ങളും ശുദ്ധിയോടെ കണ്ടു വിനിയോഗിക്കണമെന്നു രാജൻ പടവത് ഫൊക്കാന പ്രസിഡന്റ് പറഞ്ഞു. ഈ ടാക്സ് സിമ്പോസിയം 203 വളരെ വിജയകരമായി മറ്റുള്ളവർക്ക് ഒരു ഗൈഡൻസ് ആയി നടത്താൻ സാധിച്ചതിൽ ചാരിതാർത്ഥ്യം ഉണ്ടെന്ന് അസോസിയേറ്റ് ജോയിൻ സെക്രട്ടറി ബാല കെആർകെയും എക്സിക്യൂട്ടീവ് വൈസ് പ്രസിഡൻറ് ഡോക്ടർ സുജ ജോസഫ് അഭിപ്രായപ്പെട്ടു. സമൂഹത്തിനുവേണ്ടി ഇത്രയെങ്കിലും ചെയ്യാൻ സാധിച്ചതിൽ ചാരിതാർത്ഥ്യം ഉണ്ടെന്നും എല്ലാ മീഡിയക്കാർക്കും ഇതിനോടകം നന്ദി അറിയിച്ചുകൊള്ളുന്നു എന്നും ബോബി ജേക്കബ് അറിയിച്ചു.