Monday, December 23, 2024

HomeAmericaസാഹിത്യവേദി ചർച്ച ഫെബ്രുവരി 3-ന്

സാഹിത്യവേദി ചർച്ച ഫെബ്രുവരി 3-ന്

spot_img
spot_img

പ്രസന്നൻ പിള്ള

ചിക്കാഗോ: സാഹിത്യവേദിയുടെ അടുത്ത സമ്മേളനം ഫെബ്രുവരി 3 വെള്ളിയാഴ്ച ചിക്കാഗോ സമയം വൈകുന്നേരം 7:30 നു സൂം വെബ് കോൺഫറൻസ് വഴിയായി കൂടുന്നതാണ്.

(Zoom Meeting Link https://us02web.zoom.us/j/81475259178 Passcode: 2990
Meeting ID: 814 7525 9178)

അക്കങ്ങളുടെ ലോകത്തിൽ അക്ഷരങ്ങളെ തേടുന്ന ഒരു ആലപ്പുഴക്കാരി എന്ന് സ്വയം പരിചയപ്പെടുത്തുന്ന ബിന്ദു മനോജ് ആണ് ഇത്തവണ വിഷയം അവതരിപ്പിക്കുന്നത്. ബിന്ദു ഇപ്പോൾ താമസിക്കുന്നത് അറ്റ്ലാന്റയിൽ. മരങ്ങളും പുഴകളും മലയാള കവിതയിൽ – പ്രകൃതി കവിതകൾ ചർച്ച ചെയ്യപ്പെടുന്ന ഈ കാലത്തിൽ മനസ്സിനെ സ്പർശിച്ച കുറച്ചു കവിതകളിലൂടെ ഒരു യാത്ര. നമ്മുടെ ചുറ്റുമുള്ള എത്ര മരങ്ങളെ നമുക്കറിയാം? നമ്മൾ കാണുന്ന പുഴകൾ കടന്നു വന്ന വഴികൾ നമുക്കറിയാമോ? പ്രകൃതി എന്നും കവികൾക്ക് പ്രചോദനം ആയിട്ടുണ്ട്. എന്നാൽ ഇന്നത്തെ സാഹചര്യത്തിൽ കാല്പനികത സാധാരണ മനുഷ്യരുടെ ജീവിതം കാണാതെ പോകുന്നുണ്ടോ? ഈ ഗണത്തിൽ നിങ്ങൾക്ക് പ്രിയപ്പെട്ട കവിതകൾ ഏതൊക്കെയാണ്?

ഡിസംബർ മാസത്തിൽ ആർദ്രാ മാനസി അവതരിപ്പിച്ച “അകവും പുറവും: തമിഴ് സംഘം കവിതകൾക്ക് ഒരു ആമുഖം” എന്ന പ്രബന്ധം സാഹിത്യവേദി അംഗങ്ങൾക്ക് വളരെയേറെ ആസ്വാദ്യകരമായിരുന്നു.

എല്ലാ സാഹിത്യ സ്നേഹികളേയും ഫെബ്രുവരി മാസ സാഹിത്യവേദിയിലേക്കു സഹർഷം സ്വാഗതം ചെയ്യുന്നു.

കൂടുതൽ വിവരങ്ങൾക്ക്:

ബിന്ദു മനോജ് bindumanojv@gmail.com
അനിലാൽ ശ്രീനിവാസൻ 630 400 9735
പ്രസന്നൻ പിള്ള 630 935 2990
ജോൺ ഇലക്കാട് 773 282 4955

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments