Wednesday, March 12, 2025

HomeAmericaമലയാളി അസോസിയേഷന്‍ ഓഫ് ലോംഗ് ഐലന്റിന് പുതിയ നേതൃത്വം;ക്രിസ്മസ്-ന്യൂഇയര്‍ ആഘോഷത്തില്‍ പ്രഖ്യാപനം

മലയാളി അസോസിയേഷന്‍ ഓഫ് ലോംഗ് ഐലന്റിന് പുതിയ നേതൃത്വം;ക്രിസ്മസ്-ന്യൂഇയര്‍ ആഘോഷത്തില്‍ പ്രഖ്യാപനം

spot_img
spot_img

ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്ക് ലോംഗ് ഐലന്റിലുള്ള മലയാളി സംഘടനയായ മലയാളി അസോസിയേഷന്‍ ഓഫ് ലോംഗ് ഐലന്റിന് പുതിയ നേതൃത്വം. ന്യൂയോര്‍ക്കിലെ ലോംഗ് ഐലന്റിലുള്ള കൊട്ടിലിയന്‍ റസ്‌റ്റോറന്റില്‍ വച്ചു നടന്ന ക്രിസ്മസ്-ന്യൂഇയര്‍ സെലിബ്രേഷനിലാണ് പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചത്.

പ്രസിഡന്റായി ജെയിംസ് മാത്യു, വൈസ് പ്രസിഡന്റായി മാത്യു ചിറമണ്ണില്‍, സെക്രട്ടറിയായി ഡോ. അന്ന ജോര്‍ജ്, ജോയിന്റ് സെക്രട്ടറിയായി ആല്‍ഫി ജോര്‍ജ്, ട്രഷററായി സണ്ണി ജോര്‍ജ്, ജോയിന്റ് ട്രഷറായി സുരേഷ് തോമസ് എന്നിവരെ തെരഞ്ഞെടുത്തു.

ബോര്‍ഡ് ഓഫ് ട്രസ്റ്റി ചെയര്‍മാനായി ജേക്കബ് ഏബ്രഹാമും, വൈസ് ചെയര്‍മാനായി ജിന്‍സ്‌മോന്‍ പി. സക്കറിയ, ബോര്‍ഡ് സെക്രട്ടറിയായി തോമസ് ഉമ്മനും ഓഡിറ്റര്‍മാരായി ബാബു ഉത്തമന്‍ സിപിഎ, ഷാജി മാത്യു എന്നിവര്‍ ചുമതലയേറ്റു.

അമേരിക്കയിലെ മലയാളി സാന്നിധ്യംകൊണ്ട് പ്രമുഖമായ ന്യൂയോര്‍ക്കിലെ ലോംഗ് ഐലന്റിലുള്ള മലയാളി അസോസിയേഷന്‍ ഓഫ് ലോംഗ് ഐലന്റിന് അതിന്റെ അടുത്ത പ്രവര്‍ത്തന വര്‍ഷങ്ങളില്‍ പുതിയ നേതൃത്വത്തിന് ഭാരിച്ച ചുമതലകള്‍ നിറവേറ്റാനുണ്ടെന്ന് സ്ഥാനമേറ്റെടുത്ത ജെയിംസ് മാത്യു ഓര്‍മിപ്പിച്ചു. സംഘടന ഈ വര്‍ഷത്തെ ക്രിസ്മസ്-ന്യൂഇയര്‍ ആഘോഷം വളരെ വിപുലമായി രീതിയില്‍ ആഘോഷിക്കപ്പെട്ടു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments